മുംബൈ:Salman Khan Bitten By Snake: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു. പനവേലിലുള്ള ഫാം ഹൗസില്‍ നിന്ന് ശനിയാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ നവി മുംബൈയിലെ കാമോത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഡിസ്‌ചാര്‍ജ് ചെയ്‌ത് ഫാം ഹൗസിലേക്ക് മടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.