രാജ്യദ്രോഹ കുറ്റം കൊളോണിയല്‍ കാലത്തേത്: സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ - ചരിത്ര വിധി
സുപ്രീംകോടതിയുടെ ചരിത്ര വിധിക്ക് പിന്നാലെ കോടതിയുടെ ചില നിര്‍ദ്ദശങ്ങള്‍ ഇങ്ങനെയാണ്.
കൊളോണിയൽ കാലത്തെ രാജ്യദ്രോഹ ശിക്ഷ നിയമം പുനഃപരിശോധിക്കണം; സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം സുപ്രീംകോടതി മരവിപ്പിച്ചു. സുപ്രീംകോടതിയുടെ ചരിത്ര വിധിക്ക് പിന്നാലെ കോടതിയുടെ ചില നിര്‍ദ്ദശങ്ങള്‍ ഇങ്ങനെയാണ്.
- മെയ് ഒമ്പതിന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി. വിവിധ നിയമജ്ഞർ, അക്കാദമിക് വിദഗ്ധർ, ബുദ്ധിജീവികൾ, പൊതുവെ പൗരന്മാർ എന്നിവർ വിഷയത്തില്‍ പ്രകടിപ്പ ആശങ്കകളും അഭിപ്രായങ്ങളും കോടതി പരിഗണിച്ചു.
- ജനങ്ങളുടെ പൗരാവകാശ സംരക്ഷണം, മനുഷ്യാവകാശങ്ങള്‍, ഭരണഘടനാപരമായ സ്വാതന്ത്ര്യം കേന്ദ്രസര്‍ക്കാറിന്‍റെ വീക്ഷണങ്ങള്‍ എന്നിവ കൂടി പരിഗണിച്ച ശേഷമാണ് നിയമം പുനഃപരിശോധിക്കാൻ സിജെഐയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അനുമതി നൽകിയത്.
- കൊളോണിയൽ നിയമങ്ങളും കീഴ്വഴക്കങ്ങളും ഉൾപ്പെടുന്ന കീഴ്വഴക്കങ്ങള്‍ ഉപേക്ഷിക്കാൻ ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വീക്ഷണം സുപ്രീം കോടതി കണക്കിലെടുത്തു. ഐപിസിയുടെ 124 എ വകുപ്പിന്റെ കാഠിന്യം നിലവിലെ സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് ബെഞ്ചിന്റെ പ്രഥമദൃഷ്ട്യാ അഭിപ്രായം. ഇത് കണക്കിലെടുത്ത് ഉചിതമായ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്ന കേന്ദ്രത്തിന്റെ തീരുമാനം കോടതി അംഗീകരിച്ചു.
- അതേസമയം സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും ജനങ്ങളുടെ പൗരാവകാശങ്ങളും ഒരേപോലെ സംരക്ഷിക്കുക ശ്രമകരമായ കാര്യമാണ്.
- നേരത്തെ വിഷയത്തില്‍ വാദം കേട്ട കെ കെ വേണുഗോപാല്‍ നിയമത്തിന്‍റെ പച്ചയായ ദുരുപയോഗത്തിന് ഉദാഹരണങ്ങള്‍ കണ്ടെത്തിയിരുന്നു.
- രാജ്യദ്രോഹക്കേസുകളില്‍ കേന്ദ്രപുന:പരിശോധന പൂർത്തിയാകും വരെ. കേന്ദ്രവും സംസ്ഥാനങ്ങളും ഐപിസി 124 A വകുപ്പ് പ്രകാരം പുതിയ കേസുകൾ എടുക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശം.
- ചില ഹർജിക്കാർക്ക് 2021 മെയ് 31-ന് അനുവദിച്ച ഇടക്കാല സ്റ്റേ, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരും.
- ഐപിസിയുടെ 124 എ വകുപ്പ് പ്രയോഗിച്ചുകൊണ്ട് ഏതെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനോ ഏതെങ്കിലും അന്വേഷണം തുടരുന്നതിനോ നിർബന്ധിത നടപടികൾ കൈക്കൊള്ളുന്നതിൽ നിന്നോ സംസ്ഥാനങ്ങളെയും കേന്ദ്ര ഗവൺമെന്റിനെയും കോടതി തടഞ്ഞു.
- ഐപിസി സെക്ഷൻ 124 എ പ്രകാരം എന്തെങ്കിലും പുതിയ കേസ് രജിസ്റ്റർ ചെയ്താൽ ബന്ധപ്പെട്ടവര്‍ക്ക് കോടതികളെ സമീപിക്കാം. ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവും കേന്ദ്രം സ്വീകരിച്ച വ്യക്തമായ നിലപാടും കണക്കിലെടുത്ത് നിലവിലെ കേസുകളില്‍ ഇളവ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
- ഐപിസി സെക്ഷൻ 124 എ പ്രകാരം ചുമത്തിയ കുറ്റവുമായി ബന്ധപ്പെട്ട് തീർപ്പുകൽപ്പിക്കാത്ത എല്ലാ വിചാരണകളും അപ്പീലുകളും നടപടികളും നിർത്തിവെക്കണം. മറ്റുവകുപ്പുകള്‍ ചാര്‍ത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നടപടി തുടരാം.
- വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ കേന്ദ്ര സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാറുകള്‍ക്ക് കോടതി നിര്‍ദ്ദേശവും നല്‍കി.