കേരളം

kerala

ETV Bharat / bharat

എസ്ബിഐയുടെ അംഗീകൃത ശാഖകളിൽ ഇലക്‌ടറൽ ബോണ്ടുകൾ നിക്ഷേപിക്കാം

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29എ പ്രകാരം രജിസ്റ്റർ ചെയ്‌ത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ഒരു ശതമാനത്തിൽ കുറയാത്ത വോട്ടുകൾ നേടിയ രാഷ്‌ട്രീയ പാർട്ടികൾക്കാണ് ഇലക്‌ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ അർഹതയുള്ളതെന്ന് ധനമന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു.

electoral bonds  Sale of Electoral Bonds  SBI electoral bonds  ഇലക്‌ടറൽ ബോണ്ട്  ധനകാര്യ മന്ത്രാലയം  ഇലക്‌ടറൽ ബോണ്ട് സ്‌കീം 2018  ജനപ്രാതിനിധ്യ നിയമം  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഒക്‌ടോബർ 1 മുതൽ എസ്ബിഐയുടെ അംഗീകൃത ശാഖകളിൽ ഇലക്‌ടറൽ ബോണ്ടുകൾ നിക്ഷേപിക്കാം

By

Published : Sep 30, 2021, 10:22 AM IST

ന്യൂഡല്‍ഹി:രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപത്രങ്ങൾ(ഇലക്‌ടറൽ ബോണ്ട്) ഒക്‌ടോബർ 1 മുതൽ എസ്ബിഐയുടെ അംഗീകൃത ശാഖകളിൽ നിക്ഷേപിക്കാം. അംഗീകൃത ബാങ്കിലെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ യോഗ്യതയുള്ള രാഷ്‌ട്രീയ പാർട്ടിക്ക് ഇലക്‌ടറൽ ബോണ്ടുകൾ പണമാക്കി മാറ്റാൻ സാധിക്കൂ.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29എ പ്രകാരം രജിസ്റ്റർ ചെയ്‌ത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ഒരു ശതമാനത്തിൽ കുറയാത്ത വോട്ടുകൾ നേടിയ രാഷ്‌ട്രീയ പാർട്ടികൾക്കാണ് ഇലക്‌ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ അർഹതയുള്ളതെന്ന് ധനമന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു.

വിതരണം ചെയ്‌ത തീയതി മുതൽ 15 ദിവസങ്ങൾ വരെയാണ് ഇലക്‌ടറൽ ബോണ്ടുകൾക്ക് സാധുതയുള്ളത്. സാധുത കാലയളവ് അവസാനിച്ചതിന് ശേഷമാണ് ഇലക്‌ടറൽ ബോണ്ട് നിക്ഷേപിക്കുന്നതെങ്കിൽ രാഷ്‌ട്രീയ പാർട്ടികൾക്ക് പണം വാങ്ങാൻ അർഹതയുണ്ടാകില്ല. എന്നാൽ യോഗ്യതയുള്ള രാഷ്‌ട്രീയ പാർട്ടികൾക്ക് ഇലക്‌ടറൽ ബോണ്ട് നിക്ഷേപിക്കുന്ന ദിവസം തന്നെ പണം അക്കൗണ്ടിൽ ക്രെഡിറ്റ് ആകും.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2018 ജനുവരി 2ലെ ഗസറ്റ് നോട്ടിഫിക്കേഷൻ നമ്പർ 20ന്‍റെ ഇലക്‌ടറൽ ബോണ്ട് സ്‌കീം 2018 പ്രകാരം ഇന്ത്യൻ പൗരനോ അല്ലെങ്കിൽ ഇന്ത്യയിൽ സ്ഥാപിതമായതോ ആയ സ്ഥാപനങ്ങൾക്ക് ഇലക്‌ടറൽ ബോണ്ടുകൾ നൽകാം. ഒരു വ്യക്തിക്ക് ഒറ്റയ്ക്കോ മറ്റ് വ്യക്തികളുമായി സംയുക്തമായോ ഇലക്‌ടറൽ ബോണ്ടുകൾ നൽകാമെന്നും വ്യവസ്ഥയിൽ പറയുന്നു.

എന്താണ് ഇലക്‌ടറൽ ബോണ്ടുകൾ?

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപത്രങ്ങളാണ് ലളിതമായി പറഞ്ഞാൽ ഇലക്‌ടറൽ ബോണ്ടുകൾ. പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകൃത ശാഖകളിൽ നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക‌്ടറല്‍ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം. ഓരോ തുകയുടെയും ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും സംഭാവന ചെയ്യാം.

പണം നൽകിയത് ആരാണെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. ഓരോ സാമ്പത്തിക പാദത്തിന്‍റെയും ആദ്യ പതിനഞ്ച് ദിവസമാണ് ഇലക‌്ടറല്‍ ബോണ്ടുകളുടെ കാലാവധി. ഇതിനുള്ളിൽ ബോണ്ടുകൾ പണമാക്കി മാറ്റണം. 2018 മാർച്ച് 18നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്. രാജ്യസഭയെ മറികടന്ന് മണി ബില്ലാക്കിയായിരുന്നു ഇത്.

Also Read: അധ്യാപക - വിദ്യാര്‍ഥി - യുവജന സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച നടത്തും

ABOUT THE AUTHOR

...view details