ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ഡങ്കി'യും (Shah Rukh Khan upcoming movie Dunki) തെലുഗു സൂപ്പര്‍ താരം പ്രഭാസിന്‍റെ 'സലാറും' (Prabhas movie Salaar) തമ്മിലുള്ള റിലീസ് ക്ലാഷ് ഒഴിവായതായി റിപ്പോര്‍ട്ടുകള്‍. ക്രിസ്‌മസ് റിലീസായോ ന്യൂ ഇയര്‍ റിലീസായോ 'ഡങ്കി' തിയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ ഷാരൂഖ് ഖാന്‍ അറിയിച്ചിരുന്നു. 'സലാര്‍ പാര്‍ട്ട് 1: സീസ്‌ഫയര്‍' (Salaar Part 1 Ceasefire) ഈ ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് 'സലാര്‍' നിര്‍മാതാക്കളും അറിയിച്ചിരുന്നു (Salaar vs Dunki Release Clash).
എന്നാലിപ്പോള്‍ 'ഡങ്കി' റിലീസ് മാറ്റിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഫിലിം ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലനും 'ഡങ്കി' റിലീസ് മാറ്റിവയ്‌ക്കാനുള്ള സാധ്യതകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. 'സലാറി'ന് സോളോ റിലീസ് നല്‍കുന്നതിനായി 'ഡങ്കി' റിലീസ് നീട്ടി വയ്‌ക്കാന്‍ സാധ്യത ഉണ്ടെന്നാണ് മനോബാല വിജയബാലന്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്. അതേസമയം ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 22ന് 'ഡങ്കി'യെ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയില്ലെന്നും സിനിമയുടെ റിലീസ് നീട്ടി വയ്‌ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും പ്രമുഖ തെലുഗു മുവീസ് പോര്‍ട്ടലുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 'ഡങ്കി'യുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോയതാണ് സിനിമയുടെ റിലീസ് നീളാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
'ഡങ്കി' റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ 'സലാര്‍' നിര്‍മാതാക്കളും ഡിസംബര്‍ 22ന് റിലീസ് അറിയിച്ച് രംഗത്തെത്തുകയായിരുന്നു. ഇതിന് മുമ്പ് 'സലാര്‍' സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മാതാക്കള്‍ നിശ്ചയിച്ചിരുന്നത്.