പ്രഭാസ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 'സലാർ ഭാഗം 1 സീസ്‌ഫയര്‍' (Salaar Part 1 – Ceasefire) തിയേറ്ററുകളില്‍ എത്തിയപ്പോള്‍, ആരാധകർക്ക് മികച്ച സിനിമാറ്റിക് ട്രീറ്റാണ് ചിത്രം സമ്മാനിച്ചത്. പ്രഭാസിന്‍റെ (Prabhas) സമീപകാല ബോക്‌സോഫിസ് പരാജയങ്ങള്‍ക്ക് ശേഷമുള്ള താരത്തിന്‍റെ തിരിച്ചുവരവ് കൂടിയാണ് 'സലാര്‍' (Salaar).
ബോക്‌സോഫിസ് വിജയമായി സലാര്‍:'സലാറി'ന്‍റെ പ്രാരംഭ ബോക്‌സോഫിസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്, ചിത്രം വലിയൊരു ബോക്‌സോഫിസ് വിജയമായി മാറുമെന്നാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ചിത്രം പ്രദര്‍ശന ദിനം ആഗോളതലത്തില്‍ മികച്ച കലക്ഷനാണ് നേടിയിരിക്കുന്നത്. 2023ലെ പ്രഭാസിന്‍റെ ഏറ്റവും വലിയ ഹിറ്റായ 'ആദിപുരുഷി'നെയും 'സലാര്‍' അനായാസം മറികടന്നു.
മുന്‍ റെക്കോഡ് തകര്‍ത്ത് പ്രഭാസ്: ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം എക്‌സിലൂടെ (ട്വിറ്റര്‍) അറിയിച്ചത്. '2023ലെ ഏറ്റവും വലിയ വേള്‍ഡ് വൈഡ് ഓപ്പണറാണ് സലാര്‍. മുൻ ഓപ്പണിങ് ഡേ റെക്കോർഡും പ്രഭാസിന്‍റെ ചിത്രമായിരുന്നു... ആദിപുരുഷ്. സലാര്‍ എല്ലാ ആദ്യകാല എസ്‌റ്റിമേറ്റുകളും കവിഞ്ഞു, ഇപ്പോൾ തലക്കെട്ടില്‍...' - ഇപ്രകാരമാണ് ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലൻ എക്‌സില്‍ കുറിച്ചത്.
2023ലെ ഏറ്റവും വലിയ ഓപ്പണര്‍: 'സലാര്‍ ആദ്യ ദിനത്തില്‍ 165 കോടിയുടെ ഗ്രോസ് നേടി 2023ല്‍ ആഗോളതലത്തില്‍ ഏറ്റവും വലിയ ഓപ്പണറാകും.'- ഇപ്രകാരമാണ് ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാല കുറിച്ചത്. അതേസമയം ആഗോള ബോക്‌സോഫിസ് കലക്ഷനില്‍ 175 കോടി രൂപ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് 'സലാര്‍'.
സലാർ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കലക്ഷൻ:ഇന്ത്യയിൽ നിന്നും ആദ്യ ദിനത്തിൽ 'സലാര്‍' നേടിയത് 95 കോടി രൂപയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ ദിവസം തെലുഗു തിയേറ്ററുകളില്‍ 88 ശതമാനം ഒക്യുപെൻസി നിരക്കാണ് ചിത്രം രേഖപ്പെടുത്തിയത്. രണ്ട് ദിനം കൊണ്ട് 'സലാര്‍' 100 കോടി ക്ലബിലും ഇടംപിടിച്ചു. ഹിന്ദി, തെലുഗു, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്‌ത ചിത്രം, നിലവില്‍ ഇന്ത്യയിൽ നിന്നും 100.58 കോടി രൂപ കലക്‌ട് ചെയ്‌തു. എന്നാല്‍ ആദ്യ രണ്ട് ദിനത്തെ ആകെ കലക്ഷന്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.