'പ്രേമം' എന്ന ഹിറ്റ് സിനിമയിലൂടെ വെള്ളിത്തിരയില്‍ നിവിന്‍ പോളിയുടെ കൈപിടിച്ചെത്തിയ സായി പല്ലവി (Sai Pallavi) മലയാളികളുടെ ഹൃദയം കവര്‍ന്നിരുന്നു. ശേഷം തെന്നിന്ത്യയില്‍ സജീവമായ താരത്തെ തേടിയെത്തിയത് നിരവധി മികച്ച വേഷങ്ങളായിരുന്നു. ഇപ്പോഴിതാ തെലുഗു സൂപ്പര്‍താരം നാഗ ചൈതന്യക്കൊപ്പമുള്ള പുതിയ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് സായി പല്ലവി (Sai Pallavi Naga Chaitanya movie).
NC 23 എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന സിനിമയിലാണ് സായി പല്ലവി നാഗ ചൈതന്യക്കൊപ്പം എത്തുന്നത്. അതേസമയം ഇതാദ്യമായല്ല സായി പല്ലവിയും നാഗ ചൈതന്യയും ഒന്നിച്ചെത്തുന്നത്. നേരത്തെ 'ലവ് സ്‌റ്റോറി' എന്ന സിനിമയിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
NC 23 എന്ന് പേരിട്ടിക്കുന്ന ചിത്രത്തലാണ് ഇരുവരും ഒന്നിക്കുന്നത് NC 23 യുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഒരു മാസം മുൻപ് തന്നെ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. NC 23 യുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് സൂചന.
Also Read:Is Sai Pallavi married സായി പല്ലവിയുടെ വിവാഹം കഴിഞ്ഞോ? വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...
ചന്ദു മൊണ്ടേടി ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുക. ഗീത ആർട്‌സിന്‍റെ ബാനറിൽ ബണ്ണി വാസു ആണ് നിര്‍മാണം. അല്ലു അര്‍ജുന്‍റെ പിതാവ് അല്ലു അരവിന്ദ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
അതേസമയം നാഗ ചൈതന്യയുടെയും സംവിധായകന്‍ ചന്ദു മൊണ്ടേടിയുടെയും ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണിത്. പ്രീ പ്രൊഡക്ഷൻ ജോലികൾക്കായി മാത്രം വലിയൊരു തുകയാണ് നിർമാതാക്കൾ ചിലവാക്കുന്നത്. മികച്ച അണിയറപ്രവർത്തകരാണ് ഈ സിനിമയ്‌ക്ക് വേണ്ടി ഒന്നിക്കുക. സിനിമയിലെ മറ്റ് താരങ്ങളും അണിയറപ്രവർത്തകരും ആരെല്ലാമാണെന്ന വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും.
അല്ലു അര്‍ജുന്‍റെ പിതാവ് അല്ലു അരവിന്ദ് ആണ് ചിത്രത്തിന്‍റെ അവതരണം അതേസമയം കഴിഞ്ഞ ദിവസം സായി പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴുത്തില്‍ പൂമാല അണിഞ്ഞ് നില്‍ക്കുന്ന സായി പല്ലവിയുടെയും തമിഴ് സംവിധായകന്‍ രാജ്‌കുമാറിന്‍റെയും ചിത്രങ്ങളാണ്, ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന വാര്‍ത്തയ്‌ക്ക് വഴിവച്ചത് (Sai Pallavi rumored wedding pic). എന്നാല്‍ ഇതിന്‍റെ വാസ്‌തവം മറ്റൊന്നാണ്.
Also Read:അല്ലു അര്‍ജുനൊപ്പം പുഷ്‌പ 2വില്‍ സായി പല്ലവിയും; പ്രീ റിലീസ് ബിസിനസിലൂടെ ചിത്രത്തിന് 1000 കോടി?
ശിവ കാര്‍ത്തികേയന്‍റെ 21-ാമത് സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രമായിരുന്നു പുറത്തുവന്നത്. സിനിമയുടെ പൂജ ചടങ്ങിലാണ് ഇരുവരും കഴുത്തില്‍ പൂമാല അണിഞ്ഞത്. തെന്നിന്ത്യയില്‍ പൂജ ചടങ്ങിനിടെ ഹാരം അണിയുന്നത് പതിവാണ്.
സംഭവം വൈറലായതോടെ സംവിധായകന്‍ തന്നെ വിശദീകരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതൊരു വിവാഹ ചിത്രം അല്ലെന്നും, സിനിമയുടെ പൂജയുടെ ഭാഗമായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സായി പല്ലവി ഫാന്‍ഡം എന്ന ഫേസ്‌ബുക്ക് പേജിലാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചത്. 'ഒടുവില്‍ സായി പല്ലവി വിവാഹിതയായി. പ്രണയത്തിന് നിറമില്ല എന്നത് സായി പല്ലവി തെളിയിച്ചു. സായി പല്ലവിക്ക് ആശംസകള്‍' - ഇപ്രകാരമായിരുന്നു പൂജ ചടങ്ങില്‍ നിന്നുള്ള സായി പല്ലവിയുടെയും സംവിധായകന്‍റെയും ചിത്രത്തിന് സായി പല്ലവി ഫാന്‍ഡം പേജില്‍ വന്ന അടിക്കുറിപ്പ്.
Also Read:'പ്രണയ ലേഖനം പിടിക്കപ്പെട്ടു, മാതാപിതാക്കള്‍ ഒരുപാട് അടിച്ചു'; വെളിപ്പെടുത്തലുമായി സായി പല്ലവി
എന്നാല്‍ ഇതേ ചിത്രം സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസാമി തന്നെ നേരത്തെ എക്‌സില്‍ (ട്വീറ്റ്) പങ്കുവച്ചിരുന്നു. സായി പല്ലവിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് മെയ് ഒമ്പതിനാണ് സംവിധായകന്‍ ഈ ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്‌തത്. എന്നാല്‍ സംവിധായകന്‍ പങ്കുവച്ച ചിത്രത്തില്‍ രാജ്‌കുമാറിന്‍റെ കയ്യില്‍ സിനിമയുടെ ക്ലാപ് ബോര്‍ഡും കാണാമായിരുന്നു. സംവിധായകന്‍റെ കയ്യിലിരിക്കുന്ന ക്ലാപ് ബോര്‍ഡിന്‍റെ ഭാഗം ക്രോപ്പ് ചെയ്‌ത് മാറ്റിയാണ് ആളുകള്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.