കേരളം

kerala

ETV Bharat / bharat

സാഗർ ദങ്കർ കൊലപാതകക്കേസ്; സാക്ഷികൾക്ക് പൊലീസ് സംരക്ഷണം - Sagar Dhankar murder case news

കേസിലെ സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം നൽകണമെന്നുമാണ് കമ്മറ്റിയുടെ ഉത്തരവ്.

സാഗർ ദങ്കർ കൊലപാതകക്കേസ്  സാഗർ ദങ്കർ കൊലപാതകക്കേസ് വാർത്ത  സുശീൽ കുമാർ  ഛത്രാസൽ സ്റ്റേഡിയം കൊലപാതകം  ഛത്രാസൽ സ്റ്റേഡിയം കൊലപാതകം അപ്‌ഡേറ്റ്സ്  സാക്ഷികൾക്ക് പൊലീസ് സംരക്ഷണം  Delhi's Chhatrasal Stadium brawl to get police protection  Sagar Dhankar murder case  Sagar Dhankar murder case news  sushil kumar
സാഗർ ദങ്കർ കൊലപാതകക്കേസ്; സാക്ഷികൾക്ക് പൊലീസ് സംരക്ഷണം

By

Published : Jun 8, 2021, 12:47 PM IST

ന്യൂഡൽഹി:ഛത്രാസൽ സ്റ്റേഡിയം കൊലപാതകക്കേസിൽ സാക്ഷികൾക്ക് സംരക്ഷണം നൽകണമെന്ന് ഉത്തരവ്. റോഹിണി കോടതി ജില്ല ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്. കേസിലെ സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം നൽകണമെന്നുമാണ് കമ്മറ്റിയുടെ ഉത്തരവ്.

ഹരിയാനയിൽ നിന്നുള്ള സാക്ഷികൾക്ക് കൃത്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്ന് അധികാരികളെ അറിയിച്ചുവെന്ന് സാക്ഷികൾക്കായി ഹാജരായ അജയ്‌ പിപാനിയ പറഞ്ഞു. കേസിലെ സാക്ഷികൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഇൻസ്പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥനെ ഡൽഹിയിൽ നിയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷികളുടെ സംരക്ഷണം നൽകുന്ന സ്‌കീമിന് കീഴെയാണ് ഇവർക്ക് സംരക്ഷണം ഏർപ്പെടുത്തുന്നത്.

READ MORE:ഛത്രാസൽ സ്റ്റേഡിയം കൊലപാതകം: എട്ട് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി

ABOUT THE AUTHOR

...view details