മുസഫർനഗർ: രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പെട്ടന്ന് തന്നെ മറുപടി നല്‍കുന്നതാണ് ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുന്നതിലൂടെ വ്യക്തമായതെന്ന് ഹിന്ദുത്വ സംഘടന നേതാവ് സാധ്വി പ്രാചി.
രാജ്യത്ത് നടക്കുന്ന ഹിന്ദുക്കളുടെ പരിപാടികളില്‍ 20 ശതമാനത്തിന് നേരെയും കല്ലെറിയുകയാണ് ന്യൂനപക്ഷം ചെയ്യുന്നത്. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരിക്കുകയാണ്. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഡൽഹിയിലെ ജഹാംഗീർപുരിയിലും മധ്യപ്രദേശിലെ ഖാർഗോണിലും കലാപത്തിൽ പങ്കെടുത്തവരുടെ ഉടമസ്ഥതയിലുള്ള വീടുകളുമാണ് ബുള്‍േഡാസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.