ബത്തിൻഡ : പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര ചേരിപ്പോരിനെതിരെ പരിഹസിച്ച് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ നവജ്യോത് സിങ് സിദ്ദുവിന്‍റെ വരവിനുശേഷം കോണ്‍ഗ്രസ് കോമഡി ഷോയായി മാറിയിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള പ്രൊഡക്ഷൻ ഹൗസുകളോട് പഞ്ചാബിൽ വന്ന് കോമഡി ഷോ നടത്താൻ ആവശ്യപ്പെടുമെന്നും ഹർസിമ്രത് കൗർ പറഞ്ഞു.
സംസ്ഥാന പാര്‍ട്ടി ഘടകത്തിൽ അരാജകത്വമാണ് നടക്കുന്നതെന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പാരാമര്‍ശം ചൂണ്ടിക്കാണിച്ച ഹർസിമ്രത് കൗർ, കോണ്‍ഗ്രസിന്‍റെ നാടകങ്ങൾക്കിടയില്‍ പെട്ട് പഞ്ചാബിലെ സാധാരണക്കാർ തകർന്നിരിക്കുകയാണെന്നും വിമർശിച്ചു.