അമൃത്‌സര്‍ : സിഖ് ആരാധനാലയമായ സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെ ദർബാർ സാഹിബ് ശ്രീകോവിലിൽ പതിവ് പ്രാർഥന നടക്കുന്നതിനിടെയായിരുന്നു സംഭവം.
സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു - സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമം
ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെ ദർബാർ സാഹിബ് ശ്രീകോവിലിൽ പതിവ് പ്രാർഥന നടക്കുന്നതിനിടെയാണ് സംഭവം
സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമം; യുവാവിനെ അടിച്ച് കൊന്നു
വിശുദ്ധ ഗ്രന്ഥമായി സിഖ് മതസ്ഥര്‍ കരുതിപ്പോരുന്ന ഗുരു ഗ്രന്ഥ സാഹിബിനെ അനാദരിക്കാൻ ഒരാള്‍ ശ്രമിച്ചെന്നും ഉടൻ തന്നെ ശിരോമണി സമിതി ജീവനക്കാർ തടയുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രോഷാകുലരായ ഭക്തർ ഇയാളെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിശുദ്ധ ഗ്രന്ഥത്തിന് സ്പര്‍ശനമേറ്റിട്ടില്ലെന്നും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.