കേരളം

kerala

ETV Bharat / bharat

'റെഡ് ഡയറി'യുടെ 3 പേജുകൾ പുറത്തുവിട്ട് ഗുധ; രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ മകനെയും ആർസിഎ ഇടപാടുകളെയും കുറിച്ച് പരാമർശം

'ഞാൻ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നില്ല, പക്ഷേ സർക്കാർ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്'- മുന്‍ മന്ത്രി രാജേന്ദ്ര സിങ് ഗുധ.

Sacked Raj Minister Gudha  Sacked Congress Minister Rajendra Singh Gudha  red diary  റെഡ് ഡയറി  റെഡ് ഡയറിയുടെ മൂന്ന് പേജുകൾ പുറത്തുവിട്ട് ഗുധ  മുന്‍ മന്ത്രി രാജേന്ദ്ര സിങ് ഗുധ  രാജേന്ദ്ര സിങ് ഗുധ  Sacked Raj Minister Gudha releases red diary pages  CMs son and RCA transactions  Chief Minister Ashok Gehlot  Ashok Gehlots son Vaibhav Gehlot  Bhavani Samota  former RAS and current RCA secretary  RCA secretary Bhavani Samota  മുഖ്യമന്ത്രി അശോക് ഗെലോട്ട്
Rajendra Singh Gudha

By

Published : Aug 2, 2023, 8:39 PM IST

ജയ്‌പൂർ (രാജസ്ഥാൻ):തന്‍റെ 'റെഡ് ഡയറി'യിലെ മൂന്ന് പേജുകൾ ബുധനാഴ്‌ച പുറത്തുവിട്ട് മുന്‍ മന്ത്രി രാജേന്ദ്ര സിങ് ഗുധ. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മകന്‍റെയും ആർസിഎ (രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ) ഇടപാടുകളെയും സംബന്ധിക്കുന്ന വിവരങ്ങൾ പരാമർശിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് മുന്‍ മന്ത്രി പേജുകൾ പുറത്തുവിട്ടത്. സർക്കാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ വീഴ്‌ച പറ്റിയെന്ന തരത്തിലുള്ള പ്രസ്‌താവനയെ തുടർന്നാണ് രാജേന്ദ്ര സിങ് ഗുധ നേരത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കപ്പെട്ടത്. സംസ്ഥാനത്തെ സ്‌ത്രീകളുടെ സുരക്ഷ അപകടത്തില്‍ ആണെന്നും മണിപ്പൂരിലെ സ്‌ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് സ്വന്തം സംസ്ഥാനത്തിന്‍റെ അവസ്ഥ ശ്രദ്ധിക്കണമെന്നുമായിരുന്നു ഗുധ നിയമസഭയില്‍ നടത്തിയ പ്രസ്‌താവന. ഇതിന് പിന്നാലെയാണ് ഗുധയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തീരുമാനിച്ചത്.

പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരായ അഴിമതി ആരോപണങ്ങളുമായി ഗുധ രംഗത്തെത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ തന്‍റെ 'റെഡ് ഡയറി'യിൽ ഉണ്ടെന്നായിരുന്നു രാജേന്ദ്ര സിങ് ഗുധയുടെ വാദം. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായ ധർമേന്ദ്ര റാത്തോഡിന്‍റെ കൈയക്ഷരം തന്‍റെ ഡയറിയിലുണ്ടെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.

ഡയറിയിൽ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്‍റെ ഇടപാടുകൾ കോഡ് വാക്കുകളിലാണെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി, അശോക് ഗെലോട്ടിന്‍റെ മകൻ വൈഭവ് ഗെഹ്‌ലോട്ട് എന്നിവരെ കുറിച്ചും എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പുറത്തുവിട്ട പേജുകളിലെ പ്രധാന പോയിന്‍റുകൾ ഇപ്രകാരമാണ്:

'വൈഭവ് ജിയും ഞാനും ആർ‌സി‌എ തിരഞ്ഞെടുപ്പ് ചെലവുകൾ എങ്ങനെയെന്ന് തീരുമാനിച്ചിട്ടും ഭവാനി സമോട്ട ജനങ്ങളുടെ പണം എന്തുകൊണ്ടാണ് നൽകാത്തത് എന്ന് ചർച്ച ചെയ്‌തു. ഭൂരിഭാഗം ആളുകളോടും പറഞ്ഞ വാക്ക് ഭവാനി സമോട്ട പാലിച്ചിട്ടില്ല... അത് ശരിയല്ലെന്ന് ഞാൻ പറഞ്ഞു... നിങ്ങൾ അത് നിറവേറ്റിയാൽ ഭവാനി സമോട്ട അത് ഞാൻ സിപി സാറിന്‍റെ നോട്ടിസിൽ വയ്‌ക്കുമെന്ന് പറഞ്ഞു'. നിലവിലെ ആർ‌സി‌എ സെക്രട്ടറിയാണ് ഭവാനി സമോട്ട. അശോക് ഗെലോട്ടിന്‍റെ മകൻ വൈഭവ് ഗെഹ്‌ലോട്ട് നിലവിലെ ആർ‌സി‌എ പ്രസിഡന്‍റാണ്.

ഈ ഡയറിയുടെ പേജുകളെ കുറിച്ച് താൻ വെളിപ്പെടുത്തലുകൾ തുടരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. ഇതിന്‍റെ പേരിൽ താൻ ജയിലിൽ പോയാലും മറ്റൊരു വിശ്വസ്‌തനായ വ്യക്തി ഈ പേജുകൾ പുറത്തു വിട്ടുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ പുറത്തുവിട്ട പേജുകളിൽ ആർസിഎയുടെ അഴിമതിയും ഇടപാടുകളും വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും ഗുധ പറഞ്ഞു.

'ഞാൻ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നില്ല, പക്ഷേ സർക്കാർ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. മാപ്പ് പറയാൻ രൺധാവയും എന്നെ സമ്മർദത്തിലാക്കിയിരുന്നു," മുൻ മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ വസ്‌തുതകളും ഔദ്യോഗികമായി പുറത്തുവരാൻ ഈ ഡയറി നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കാനാണ് താൻ ആഗ്രഹിച്ചതെന്നും രാജേന്ദ്ര സിങ് ഗുധ പറഞ്ഞു.

നേരത്തെ നിയമസഭയില്‍ തന്‍റെ 'റെഡ് ഡയറി'യിലെ 'രഹസ്യങ്ങള്‍' അവതരിപ്പിക്കാനായി എത്തിയ ഗുധയെ സഭ കവാടത്തില്‍ വച്ച് തടഞ്ഞത് വാർത്തയായിരുന്നു. സ്‌പീക്കറുടെ പ്രത്യേക അനുമതിയോടെ സഭയ്ക്കുള്ളിൽ എത്തിയ മുൻ മന്ത്രി സംസാരിക്കാന്‍ ആരംഭിച്ചതോടെ കോണ്‍ഗസ്- ബിജെപി എംഎല്‍എമാര്‍ ബഹളമുണ്ടാക്കി. ഇതോടെ സ്‌പീക്കര്‍ സഭ പിരിച്ചു വിടുകയായിരുന്നു. അതേസമയം രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, കോൺഗ്രസിനെയും മുഖ്യമന്ത്രിയെയും സംശയത്തിന്‍റെ മുൾമുനയിൽ നിർത്താൻ 'റെഡ് ഡയറി' ആയുധമാക്കിയിരിക്കുകയാണ് ബിജെപി.

READ MORE:PM Modi about Red Diary| 'റെഡ് ഡയറി' കോൺഗ്രസിന്‍റെ അന്ത്യം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ABOUT THE AUTHOR

...view details