സച്ചിന് കൊവിഡ് സ്ഥിരീകരിച്ചു - മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ്
ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് ഗാർഹിക നിരീക്ഷണത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു

സച്ചിന് കൊവിഡ്
മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെ സച്ചിൻ തന്നെയാണ് വിവരം അറിയിച്ചത്. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങൾക്ക് കൊവിഡ് നെഗറ്റീവാണെന്നും സച്ചിൻ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് ഗാർഹിക നിരീക്ഷണത്തിലാണെന്നും ക്രിക്കറ്റ് ഇതിഹാസം ട്വീറ്റ് ചെയ്തു.