മുംബൈ:കൊവിഡ് പോസിറ്റിവ് ആയി ആറു ദിവസങ്ങൾക്കു ശേഷം സച്ചിൻ ടെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർ നിർദേശ പ്രകാരം മുൻകരുതൽ എന്ന നിലയിലാണ് താരം ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ മടങ്ങിവരുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
കൊവിഡ് പോസിറ്റിവ് ആയതിനു പിന്നാലെ സച്ചിൻ ആശുപത്രിയിൽ - mumbai
മാർച്ച് 27നാണ് സച്ചിന് കൊവിഡ് പൊസിറ്റിവ് ആയത്. മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Sachin Tendulkar hospitalised a week after testing positive
2011ലെ ലോകകപ്പ് വിജയത്തിന്‍റെ പത്താം വാർഷികം കൂടിയായ ഇന്ന് ടീം അംഗങ്ങൾക്ക് അദ്ദേഹം ആശംസകളും നേർന്നു. മാർച്ച് 27നാണ് അദ്ദേഹത്തിന് കൊവിഡ് പോസിറ്റിവ് ആയത്. അതിനു പിന്നാലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.