കേരളം

kerala

ETV Bharat / bharat

'മാസാവസാനം വരെ കാത്തിരിക്കും'; ഗെലോട്ട് സര്‍ക്കാരിന് 'പ്രക്ഷോഭ' മുന്നറിയിപ്പുമായി സച്ചിന്‍ പൈലറ്റ് - രാജസ്ഥാന്‍

കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ സമ്മര്‍ദത്തിലുള്ള കോണ്‍ഗ്രസിന് തലവേദനയായി രാജസ്ഥാനില്‍ ഗെലോട്ട്-പൈലറ്റ് പടലപ്പിണക്കം

Sachin Pilot warning to Ashok Gehlot  Sachin Pilot  Ashok Gehlot  Sachin Pilot raises pressure on Congress  state wide agitation  മാസാവസാനം വരെ കാത്തിരിക്കും  ഗെലോട്ട് സര്‍ക്കാരിന് പ്രക്ഷോഭ മുന്നറിയിപ്പുമായി  പ്രക്ഷോഭ മുന്നറിയിപ്പുമായി  സച്ചിന്‍ പൈലറ്റ്  പൈലറ്റ്  കര്‍ണാടക മുഖ്യമന്ത്രി  കര്‍ണാടക  രാജസ്ഥാനില്‍ ഗെലോട്ട് പൈലറ്റ് പടലപ്പിണക്കം  രാജസ്ഥാന്‍  ഗെലോട്ട്
ഗെലോട്ട് സര്‍ക്കാരിന് 'പ്രക്ഷോഭ' മുന്നറിയിപ്പുമായി സച്ചിന്‍ പൈലറ്റ്

By

Published : May 15, 2023, 7:25 PM IST

ജയ്‌പൂര്‍ (രാജസ്ഥാന്‍):ഉന്നയിച്ച ആവശ്യങ്ങളില്‍ ഈ മാസം അവസാനത്തോടെ നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഇതുപ്രകാരം പ്രക്ഷോഭത്തിനൊരുങ്ങുന്നുവെന്ന വ്യക്തമാക്കിയുള്ള നോട്ടിസ് സച്ചിന്‍ പൈലറ്റ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നല്‍കി. അതേസമയം കര്‍ണാടകയിലെ വമ്പന്‍ ജയത്തിന് പിന്നാലെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയേയോ ഡി.കെ ശിവകുമാറിനെയോ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പാടുപെടുന്ന പശ്ചാത്തലത്തിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഗെലോട്ട് - പൈലറ്റ് പടലപിണക്കങ്ങള്‍ വീണ്ടും രൂക്ഷമാകുന്നത്.

പ്രവര്‍ത്തകര്‍ സച്ചിന്‍ പൈലറ്റിനെ എടുത്തുയര്‍ത്തുന്നു

മുന്നറിയിപ്പിന്‍റെ പശ്ചാത്തലം:സംസ്ഥാനത്ത് മുന്‍ ബിജെപി ഭരണകാലത്തെ അഴിമതിക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ കണ്ണടയ്‌ക്കുന്നുവെന്നറിയിച്ച് അജ്‌മീറിൽ നിന്ന് ജയ്‌പൂരിലേക്ക് പൈലറ്റ് നടത്തുന്ന അഞ്ച് ദിവസത്തെ കാല്‍നട ജാഥയുടെ സമാപന ദിവസമാണ് ഈ മുന്നറിയിപ്പെത്തുന്നത്. ബിജെപി ഭരണത്തിലെ അഴിമതിയില്‍ ഉന്നതതല അന്വേഷണത്തിന് പുറമെ, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷനും (ആർ‌പി‌എസ്‌സി) അതിന്‍റെ പുനഃസംഘടനയും റദ്ദാക്കുക, പേപ്പർ ചോർച്ചയെത്തുടർന്ന് സർക്കാർ റിക്രൂട്ട്‌മെന്‍റ് പരീക്ഷകൾ റദ്ദാക്കിയതിനാൽ ഇത് ബാധിച്ചവർക്കുള്ള നഷ്‌ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും പൈലറ്റ് ഉയര്‍ത്തുന്നുണ്ട്. ഈ മൂന്ന് ആവശ്യങ്ങളില്‍ മാസാവസാനത്തിനുള്ളില്‍ പ്രതിക്രിയ കണ്ടില്ലെങ്കില്‍ പ്രക്ഷോഭമെന്നാണ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കുന്നത്. മാത്രമല്ല സമാപനദിനമായ തിങ്കളാഴ്‌ച നടന്ന റാലിയില്‍ 15 കോണ്‍ഗ്രസ് എംഎല്‍എമാരും പൈലറ്റിനൊപ്പം അണിനിരന്നിരുന്നു.

പൈലറ്റിന്‍റെ ഉറപ്പ്:കഴിഞ്ഞ മാസം താൻ നടത്തിയ ഏകദിന ഉപവാസത്തെക്കുറിച്ചും മുൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ് സമാപന വേദിയില്‍ പരാമർശിച്ചു. ഞങ്ങൾ ഗ്രാമങ്ങളിലെ ജനങ്ങൾക്കൊപ്പം കാൽനടയായി നടന്ന് അവർക്ക് നീതി ലഭ്യമാക്കും. ഏത് പദവിയിൽ തുടർന്നാലും ഇല്ലെങ്കിലും എന്‍റെ അവസാന ശ്വാസം വരെ രാജസ്ഥാനിലെ ജനങ്ങളെ സേവിക്കുമെന്ന് ഞാൻ ഉറപ്പ് നല്‍കുന്നു. ഒന്നിനും എന്നെ ഭയപ്പെടുത്താനോ അടിച്ചമർത്താനോ കഴിയില്ലെന്നും നിങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. എന്നാല്‍ തന്‍റെ സമരം ആരെയും ഉന്നംവച്ചല്ലെന്നും അഴിമതിക്കെതിരെയും യുവാക്കൾക്കുവേണ്ടിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്യം ഗെലോട്ട്?:എന്നാല്‍ 2018 ല്‍ തന്നെ മറികടന്ന് മുഖ്യമന്ത്രി കസേരയിലെത്തിയ അശോക് ഗെലോട്ടാണ് സച്ചിന്‍ പൈലറ്റിന്‍റെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗത്തിന്‍റെ വിശദീകരണം. എന്നാല്‍ ഗെലോട്ട് ദേശീയ അധ്യക്ഷനും പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗത്തില്‍ നിന്ന് ഗെലോട്ടിന്‍റെ വിശ്വസ്ഥര്‍ മാറിനിന്നിരുന്നു. അതുകൊണ്ടുതന്നെ വിഭാഗീയതയെക്കുറിച്ചും പാർട്ടിയെ വഞ്ചിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നവർ തങ്ങള്‍ നടത്തിയ വഞ്ചനയേയും പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ അപമാനിച്ചതിനെയും കുറിച്ച് ആത്മപരിശോധന നടത്തണമെന്നാണ് പൈലറ്റ് പക്ഷത്തിന്‍റെ മറുപടി.

സച്ചിന്‍ പൈലറ്റ് കാല്‍നട ജാഥയ്‌ക്കിടെ

പരസ്‌പരം അച്ചടക്കം പഠിപ്പിക്കുന്നവര്‍:ഞങ്ങളാണോ അവരാണോ അച്ചടക്കം ലംഘിച്ചതെന്ന് അവർ ചിന്തിക്കണം. അധിക്ഷേപിക്കപ്പെട്ടതിന് ശേഷവും ഞങ്ങൾ പൊതുജനങ്ങള്‍ക്കൊപ്പം തുടര്‍ന്നു. മാത്രമല്ല സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയും ചെയ്‌തുകൊണ്ടിരുന്നുവെന്നും പൈലറ്റും പ്രതികരിച്ചു. 2020ൽ പൈലറ്റും മറ്റ് 18 കോൺഗ്രസ് എംഎൽഎമാരും കലാപക്കൊടി വീശിയപ്പോള്‍ തന്‍റെ സർക്കാരിനെ രക്ഷിച്ചതിന് ബിജെപി നേതാക്കളായ വസുന്ധര രാജെയേയും കൈലാഷ് മേഘ്‌വാളിനെയും അഭിനന്ദിച്ചുകൊണ്ട് അശോക് ഗെലോട്ട് അടുത്തിടെ നടത്തിയ പരാമർശവും പൈലറ്റ് ഉയര്‍ത്തി. സ്വന്തം പാര്‍ട്ടി നേതാക്കളെ അപമാനിച്ചുകൊണ്ട് മറ്റ് നേതാക്കളെ പുകഴ്‌ത്തുന്നത് ഏത് തരം നയമാണെന്നും അദ്ദേഹം ഗെലോട്ടിനെതിരെ ആഞ്ഞടിച്ചിരുന്നു.

ABOUT THE AUTHOR

...view details