മുംബൈ : കാസിനോയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ചിത്രം പ്രചരിപ്പിക്കുന്നതില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ. താൻ പുകയില, മദ്യം, ചൂതാട്ടം എന്നിവയെ ഇതുവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി.
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. അവ കണ്ടപ്പോൾ വിഷമം തോന്നിയെന്നും സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു.