കേരളം

kerala

ETV Bharat / bharat

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ കുവൈറ്റ് സന്ദർശനം വ്യാഴാഴ്ച മുതല്‍

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനം മെയ് 11ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് ജയശങ്കർ കുവൈറ്റ് അമീറിന് കൈമാറും.

s jaishankar  three-day Kuwait visit  Kuwait visit tomorrow  വിദേശകാര്യമന്ത്രി എസ് ജയശങ്കർ  foreign minister of india  xternal Affairs Minister
വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ കുവൈറ്റ് സന്ദർശനം വ്യാഴാഴ്ച ആരംഭിക്കും

By

Published : Jun 8, 2021, 5:25 PM IST

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ കുവൈറ്റ് സന്ദർശനം വ്യാഴാഴ്ച ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനം മെയ് 11ന് അവസാനിക്കും. കേന്ദ്രമന്ത്രി പദവിയിലെത്തിയ ശേഷമുള്ള ജയശങ്കറിന്‍റെ ആദ്യ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ കത്ത് അദ്ദേഹം കുവൈറ്റ് അമീറിന് കൈമാറും

2021-22ൽ ഇരു രാജ്യങ്ങളും നയതന്ത്രബന്ധത്തിന്‍റെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അഹമ്മദ് നാസർ അൽ- മുഹമ്മദ് അൽ- സബയുടെ ക്ഷണപ്രകാരം ജയശങ്കറിന്‍റെ കുവൈറ്റ് സന്ദർശനം. വിദേശകാര്യമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമാണ് ഷെയ്ഖ് അഹമ്മദ് നാസർ അൽ- മുഹമ്മദ് അൽ- സബ.

Also Read:നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി

സന്ദർശന വേളയിൽ ജയശങ്കർ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കും. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ മാർച്ചിൽ ഷെയ്ഖ് അഹമ്മദ് നാസർ അൽ- മുഹമ്മദ് അൽ- സബ ഇന്ത്യ സന്ദർശിച്ചിരുന്നു.

മാർച്ച് 17-18 തിയ്യതികളിലായിരുന്നു അദ്ദേഹത്തിന്‍റെ ഇന്ത്യ പര്യടനം. സന്ദർശന വേളയിൽ വിദേശകാര്യമന്ത്രിമാരെ ഉൾപ്പെടുത്തി ഒരു സംയുക്ത കമ്മിഷന് രൂപം നൽകാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

ABOUT THE AUTHOR

...view details