തിരുവനന്തപുരം :സാമ്പത്തിക പ്രതിസന്ധിയുടെ മൂർധന്യത്തിൽ എത്തിനിൽക്കുന്ന ശ്രീലങ്കയെ സഹായിക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍. ശ്രീലങ്കയോട് സഹായമനോഭാവമാണ് ഇന്ത്യക്ക് എക്കാലവും ഉള്ളത്. ആ രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങൾ ഇന്ത്യ സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധിയെ അവർ മറികടക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിലവിൽ ഇന്ത്യക്ക് അഭയാർഥി പ്രശ്‌നങ്ങൾ ഇല്ല. കേരള സന്ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.