കേരളം

kerala

ETV Bharat / bharat

S Jaishankar On India Canada Row : 'തീവ്രവാദത്തോടുള്ള പ്രതികരണം രാഷ്‌ട്രീയ സൗകര്യങ്ങള്‍ക്കനുസരിച്ചാവരുത്'; കാനഡയെ വിമര്‍ശിച്ച് എസ്‌ ജയ്‌ശങ്കര്‍ - എസ്‌ ജയ്‌ശങ്കര്‍ യുഎന്‍ പൊതുസഭയില്‍

External Affairs Minister S Jaishankar Hits Canada On UN Assembly: യുഎന്‍ പൊതുസഭയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ പ്രതികരണം

S Jaishankar On India Canada Row  S Jaishankar Hits Canada On UN Assembly  India Criticised Canada in UN General Assembly  Khalistan Leader Nijjar Murder  India Canda Diplomatic Issue  കാനഡയെ വിമര്‍ശിച്ച് എസ്‌ ജയ്‌ശങ്കര്‍  കാനഡ വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം  യുഎന്‍ പൊതുസഭയില്‍ കാനഡയ്‌ക്ക് വിമര്‍ശനം  എസ്‌ ജയ്‌ശങ്കര്‍ യുഎന്‍ പൊതുസഭയില്‍  ഇന്ത്യ കാനഡ നയതന്ത്ര പ്രതിസന്ധിക്ക് കാരണം
S Jaishankar On India Canada Row

By ETV Bharat Kerala Team

Published : Sep 26, 2023, 8:59 PM IST

Updated : Sep 26, 2023, 9:32 PM IST

ന്യൂയോര്‍ക്ക് : തീവ്രവാദം (Terrorism), ആക്രമണങ്ങള്‍ (Violence) എന്നിവയോടുള്ള പ്രതികരണം രാഷ്‌ട്രീയ സൗകര്യങ്ങള്‍ക്കനുസരിച്ചാവരുതെന്ന് യുഎന്‍ പൊതുസഭയില്‍ (UN General Assembly) പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി (External Affairs Minister) എസ്‌ ജയ്‌ശങ്കര്‍ (S Jaishankar). ഖലിസ്ഥാന്‍ നേതാവ് (Khalistan Leader) ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി (India Canda Diplomatic Issue) നിലനില്‍ക്കുന്നതിനിടെയാണ് കാനഡയ്‌ക്കെതിരെ ജയ്‌ശങ്കര്‍ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. പ്രാദേശിക സമഗ്രതയോടുള്ള ബഹുമാനവും ആഭ്യന്തര വിഷയങ്ങളില്‍ കൈകടത്താതിരിക്കുന്നതിന്‍റെ ആവശ്യകതയും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.

Also read: Khalistan Supporters Protest കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധം; ഇന്ത്യന്‍ പതാക കത്തിച്ച് ഖാലിസ്ഥാന്‍ അനുകൂലികള്‍

പരോക്ഷ വിമര്‍ശനം ഇങ്ങനെ :തീവ്രവാദം, അക്രമണങ്ങള്‍ എന്നിവയ്‌ക്കെതിരായ പ്രതികരണങ്ങളില്‍ രാഷ്‌ട്രീയ സൗകര്യങ്ങൾ നിർണയിക്കുന്ന മനോഭാവം ഉണ്ടാവരുത്. അതുപോലെ തന്നെ പ്രാദേശിക അഖണ്ഡതയോടുള്ള ബഹുമാനവും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കലും അവസരങ്ങള്‍ നോക്കിയാവരുത്. എന്നുമാത്രമല്ല സംസാരം യാഥാര്‍ഥ്യത്തില്‍ നിന്ന് മാറുമ്പോള്‍ അത് വിളിച്ചുപറയാനുള്ള ധൈര്യവും നമുക്കുണ്ടാവണമെന്നും ജയ്‌ശങ്കര്‍ വ്യക്തമാക്കി.

ജി20 ഓര്‍മിപ്പിച്ച് മന്ത്രി : അടുത്തിടെ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ജി20 ഉച്ചകോടിയെ കുറിച്ച് സംസാരിക്കാനും അദ്ദേഹം മറന്നില്ല. അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നില്‍ ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഇന്ത്യയുടെ മുന്‍കൈയ്യില്‍ ആഫ്രിക്കന്‍ യൂണിയന്‍, സ്ഥിരാംഗമായെന്നും അദ്ദേഹം ഓര്‍മിച്ചു. യുഎൻ രക്ഷാസമിതി നവീകരിക്കേണ്ടതുണ്ടെന്നും ആഫ്രിക്കൻ യൂണിയന് ജി20 ൽ നൽകിയ സ്ഥിരാംഗത്വം യുഎന്നിന് പ്രചോദനമാകട്ടെയെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.

ചിലരുടെ അജണ്ടകള്‍ വേണ്ട :ലോകം അസാധാരണവും പ്രക്ഷുബ്‌ധവുമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അസമത്വങ്ങളും തുല്യതയില്ലാത്ത വികസനവും ജനങ്ങൾക്ക് മേൽ ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്നു. ചില രാജ്യങ്ങൾ മാത്രം അജണ്ട നിര്‍ണയിക്കുന്ന കാലം അവസാനിക്കുകയാണ്. ഗ്ലോബൽ സൗത്ത് സമ്മിറ്റിന്‍റെ ശബ്‌ദം വിളംബരപ്പെടുത്തിയാണ് ഇന്ത്യ ജി20 അധ്യക്ഷപദം ഏറ്റെടുത്തത്, വളർച്ചയും വികസനവും ഏറ്റവും ദുർബലരായ വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: India Canada Diplomatic Issue : 'അന്ന് അച്ഛന്‍, ഇന്ന് മകന്‍'; തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന കാനഡ ; ഈനാടു എഡിറ്റോറിയല്‍

നമ്മള്‍ പ്രവര്‍ത്തിക്കണം : വാക്‌സിൻ വിവേചനം പോലെയുള്ള അനീതി ആവർത്തിക്കാൻ നാം ഒരിക്കലും അനുവദിക്കരുത്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളിലും ചരിത്രപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് തുടരാനാവില്ല. മാത്രമല്ല ആവശ്യക്കാരിൽ നിന്ന് സമ്പന്നരിലേക്ക് ഭക്ഷണവും ഊർജവും വഴിതിരിച്ചുവിടുന്നതിന് വിപണിയുടെ ശക്തിയെ ഉപയോഗിക്കരുതെന്നും 78-ാമത് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവെ ജയ്‌ശങ്കര്‍ പറഞ്ഞു.

Last Updated : Sep 26, 2023, 9:32 PM IST

ABOUT THE AUTHOR

...view details