ന്യൂഡൽഹി:സ്‌പുട്‌നിക് വി വാക്‌സിന്‍റെ സിംഗിള്‍ ഡോസ് പതിപ്പായ സ്‌പുട്‌നിക് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്യാൻ സാധ്യത. അനുമതിക്കായുള്ള നിർദേശം ഉടൻ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ ഡോ. റെഡ്ഡി കേന്ദ്ര സർക്കാരിനോട് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന ആദ്യത്തെ സിംഗിൾ-ഡോസ് വാക്സിനായിരിക്കും സ്‌പുട്‌നിക് ലൈറ്റ്. സ്‌പുട്‌നിക് ലൈറ്റിന് റഷ്യയിൽ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. പല രാജ്യങ്ങളിലും വാക്‌സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
റഷ്യക്കാരെ അടിസ്ഥാനമാക്കിയാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 7,000 പേർ പങ്കെടുത്തിരുന്നു. റഷ്യ, യുഎഇ, ഘാന എന്നീ രാജ്യങ്ങളിലാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നത്. രാജ്യത്തിലെ വാക്സിനേഷൻ ഡ്രൈവ് വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന സിംഗിൾ-ഡോസ് വാക്സിനാണ് സ്‌പുട്നിക് ലൈറ്റ്.
കഴിഞ്ഞ ദിവസം റഷ്യയിൽ നിന്ന് സ്‌പുട്‌നിക് വി വാക്‌സിന്‍റെ മുപ്പത് ലക്ഷം ഡോസുകൾ അടങ്ങിയ വിമാനം ഹൈദരാബാദിൽ എത്തിയിരുന്നു. പ്രത്യേക ചാർട്ടേഡ് ചരക്കുവിമാനമായ ആർ.യു-9450 ലാണ് വാക്‌സിൻ ഇന്ത്യയിലെത്തിച്ചത്. ഒറ്റ ഇറക്കുമതിയിൽ ഇത്രയധികം വാക്‌സിൻ ഡോസുകൾ എത്തുന്നത് ആദ്യമായാണ്. 56.6 ടൺ ഭാരം വരുന്ന ഇവക്ക് 90 മിനിറ്റിനുള്ളിൽ ക്ലിയറൻസ് ലഭിക്കുകയും ചെയ്‌തിരുന്നു.
READ MORE:ഇത് ചരിത്രം, സ്‌പുട്‌നിക് വി വാക്‌സിന്‍റെ മുപ്പത് ലക്ഷം ഡോസുകൾ ഹൈദരാബാദിലെത്തി