മുംബൈ:മഹാരാഷ്‌ട്രയിലെ ടാർഡിയോ പ്രദേശത്തെ ഇംപീരിയൽ ഇരട്ട ടവറിൽ, വീഡിയോ പകർത്താൻ അതിക്രമിച്ചുകയറിയ രണ്ട് റഷ്യൻ യൂട്യൂബർമാര്‍ പിടിയില്‍. റോമൻ പ്രോഷിൻ (33), മാക്‌സിം ഷെർബാക്കോവ് (25) എന്നിവരെ തിങ്കളാഴ്‌ചയാണ് (ഡിസംബര്‍ 26) മുംബൈ പൊലീസ് അറസ്റ്റുചെയ്‌തത്. ഇതുസംബന്ധിച്ച വിവരം പൊലീസ്, റഷ്യൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്.
സാഹസികത പകര്‍ത്താന്‍ 60 നില ഇരട്ടക്കെട്ടിടത്തില്‍ കയറി; മുംബൈയില്‍ റഷ്യന്‍ യൂട്യൂബര്‍മാര്‍ പിടിയില്‍ - സാഹസികത പകര്‍ത്താന്‍ 60 നില ഇരട്ടക്കെട്ടിടത്തില്‍
മുംബൈയിലെ പ്രശസ്‌തമായ ഇരട്ട കെട്ടിടമാണ് ഇംപീരിയൽ ടവര്‍. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതിനായി സാഹസിക രംഗങ്ങള്‍ പകര്‍ത്താനാണ് ഇരുവരും ഈ കെട്ടിടത്തില്‍ അതിക്രമിച്ചുകയറിയത്
ടാർഡിയോയിലെ 60 നിലകളുള്ള ഇരട്ട ടവറില്‍ സാഹസികത പകര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. സെക്യൂരിറ്റി ജീവനക്കാര്‍ ഇരുവരെയും പിടികൂടുകയും ശേഷം പൊലീസിൽ ഏല്‍പ്പിക്കുകയുമായിരുന്നു. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് കേസെടുത്തു.
ടവറിന്‍റെ 58-ാം നിലയില്‍ തങ്ങള്‍ പടികൾ കയറിയാണ് പോയത്. സാഹസികത റെക്കോഡ് ചെയ്യാനായിരുന്നു ശ്രമമെന്നുമാണ് ഇരുവരും പൊലീസിന് മൊഴി നല്‍കിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 452, 34 വകുപ്പുകൾ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരെയും ഗിർഗാവ് കോടതിയിൽ ഹാജരാക്കും.