കേരളം

kerala

ETV Bharat / bharat

India-Russia summit: റഷ്യൻ പ്രസിഡന്‍റ് പുടിൻ ഇന്ന് ഇന്ത്യയിലെത്തും, 10 തന്ത്ര പ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും - പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിൽ

Putin to reach Delhi today: 7.5 ലക്ഷം എകെ 203 തോക്കുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും. റഷ്യൻ നിർമിത എസ്–400 ട്രയംഫ് മിസൈലുകൾ സംബന്ധിച്ച വിശദ ചർച്ചകളും നടക്കുമെന്നാണ് റിപ്പോർട്ടുകള്‍

a
ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടി

By

Published : Dec 6, 2021, 9:54 AM IST

Updated : Dec 6, 2021, 11:39 AM IST

ന്യൂഡൽഹി: Putin to reach Delhi today for India-Russia summit: ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ഡൽഹിയിൽ എത്തും. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. കണക്ടിവിറ്റി, ഷിപ്പിങ്, ബഹിരാകാശം, സൈനിക-സാങ്കേതിക സഹകരണം, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയുൾപ്പെടെ പത്തിലധികം ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കാനാണ് സാധ്യത.

7.5 ലക്ഷം എകെ 203 തോക്കുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും. റഷ്യൻ നിർമിത എസ്–400 ട്രയംഫ് മിസൈലുകൾ സംബന്ധിച്ച വിശദ ചർച്ചകളും നടക്കുമെന്നാണ് റിപ്പോർട്ടുകള്‍.

ALSO READ വഖഫ് ബോർഡ് നിയമനം, ചർച്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രി: നാളെ (ചൊവ്വാഴ്‌ച) തലസ്ഥാനത്ത് ചർച്ച

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്, പ്രതിരോധ മന്ത്രി സെർജി ഫൊയ്ഗു എന്നിവർ ഇന്നലെ ഡൽഹിയിലെത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ‍ഇരുവരും ചർച്ച നടത്തും.

2019 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശന വേളയിലാണ് അവസാനമായി ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി നടന്നത്. കൊവിഡ് കാരണം 2020ൽ വാർഷിക ഉച്ചകോടി നടത്താൻ കഴിഞ്ഞിരുന്നില്ല.

ALSO READ അശാന്തമായി നാഗാലാൻഡ്; വെടിവെപ്പ് അന്വേഷണത്തിന് പ്രത്യേക സംഘം

Last Updated : Dec 6, 2021, 11:39 AM IST

ABOUT THE AUTHOR

...view details