ന്യൂ ഡൽഹി:കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യൻ സൈന്യം ചെർണോബിൽ ആണവനിലയത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്തുവെന്നും ആണവ സംഭരണ കേന്ദ്രങ്ങളുടെ അവസ്ഥയെ കുറിച്ച് വ്യക്തതയില്ലെന്നും, യുക്രൈൻ വൃത്തങ്ങൾ അറിയിച്ചു. യൂറോപ്പിന്‍റെ തന്നെ തകർച്ചയ്ക്ക് കാരണമായേക്കാവുന്ന റേഡിയേഷൻ ചോർച്ച ഭയമുളവാക്കുന്നതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്‌തു.
തലസ്ഥാനമായ കീവിൽ നിന്ന് 60 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന തകർന്ന റിയാക്‌ടറിനു മുന്നിൽ റഷ്യൻ ടാങ്കുകളും മിലിട്ടറി വാഹനങ്ങളും നിലയുറപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഒഡേസ തീരത്ത് തങ്ങളുടെ ഒരു കപ്പലിൽ ബോംബ് പതിച്ചതായി തുർക്കി റിപ്പോർട്ട് ചെയ്‌തു. യുക്രൈനിലെ യുദ്ധം അതിവേഗം വ്യാപിക്കുകയും യൂറോപ്പിൽ സമ്പൂർണ സംഘർഷത്തിന് കാരണമാവുകയും ചെയ്യുമെന്ന് നാറ്റോ അംഗമായ തുർക്കി ഉറപ്പിച്ച് പറയുന്നു.
ALSO READ:രണ്ടാം ദിനവും യുക്രൈനെ വളഞ്ഞാക്രമിച്ച് റഷ്യ; കീവില്‍ തുടർ സ്ഫോടനങ്ങള്‍, രാജ്യത്ത് കൂട്ട പലായനം