ന്യൂഡൽഹി: ഇന്ത്യയിൽ സ്‌പുട്‌നിക് വാക്‌സിന്‍റെ ഉല്‍പാദനം വർധിപ്പിക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് അറിയിച്ചു. സ്‌പുട്‌നിക് റഷ്യൻ-ഇന്ത്യൻ വാക്‌സിനാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ അതിന്‍റെ ഉല്‍പാദനം പ്രതിവർഷം 850 ദശലക്ഷം ഡോസ് വരെ വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം അറിയിച്ചു. വൈകാതെ തന്നെ സ്‌പുട്‌നിക് ലൈറ്റിന്‍റെ സിംഗിൾ ഡോസ് വാക്‌സിൻ അവതരിപ്പിക്കാനുള്ള പദ്ധതികളും നടത്തിവരുന്നതായി കുഡാഷെവ് കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്‌ക്ക്:രാജ്യത്ത് പ്രതിവർഷം 850 ദശലക്ഷം ഡോസ് സ്പുട്നിക് V വാക്‌സിൻ നിർമിക്കാൻ അനുമതി