ന്യൂഡൽഹി :പടിഞ്ഞാറൻ യുക്രൈനില്‍ അകപ്പെട്ട ഇന്ത്യൻ പൗരര്‍ക്ക് പോളണ്ട് അതിർത്തിയിൽ പുതിയ പ്രവേശന മാര്‍ഗം. സ്ഥിരീകരിച്ച് വാര്‍സോയിലെ ഇന്ത്യൻ എംബസി. പോളണ്ടിലേക്ക് താരതമ്യേന വേഗത്തിലുള്ള പ്രവേശനം സാധ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
നിലവിൽ ലിവിവിലും ടെർനോപിലും പടിഞ്ഞാറൻ യുക്രൈനിലെ മറ്റ് സ്ഥലങ്ങളിലുമുള്ളവര്‍ക്ക് ബുഡോമിയർസ് അതിർത്തി ചെക്ക് പോയിന്‍റിലേക്ക് എത്താം. ഹംഗറി അല്ലെങ്കിൽ റൊമേനിയ വഴി സഞ്ചരിക്കാൻ തെക്കോട്ട് യാത്ര ചെയ്യാം. യുദ്ധത്തിൽ തകർന്ന പടിഞ്ഞാറൻ ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ഷെഹിനി - മെഡിക അതിർത്തി കടക്കുന്നത് ഒഴിവാക്കണം. തിരക്ക് തുടരുന്ന സാഹചര്യമാണുള്ളത്.