മോസ്‌കോ:യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ യു.എന്നില്‍ ഇന്ത്യയുടെ 'സ്വതന്ത്ര നിലപാടിനെ' സ്വാഗതം ചെയ്ത് റഷ്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ പങ്കാളിത്തത്തിന്‍റെ പ്രതിഫലനമാണിതെന്നും റഷ്യ എടുത്തുപറഞ്ഞു. യു.എൻ സുരക്ഷാകൗൺസിലില്‍ യുദ്ധവിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച സമീപനമാണ് രാജ്യം സ്വാഗതം ചെയ്‌തത്.
ഇന്ത്യയുടെ നിഷ്‌പക്ഷ നിലപാട് സ്വാഗതം ചെയ്ത് റഷ്യ - യു.എന്നിലെ ഇന്ത്യയുടെ 'സ്വതന്ത്ര നിലപാട്' സ്വാഗതം ചെയ്ത് റഷ്യ
ഉത്തരവാദിത്വമുള്ള ആഗോള ശക്തിയെന്ന നിലയിൽ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രതിനിധി
യു.എന്നിലെ ഇന്ത്യയുടെ 'സ്വതന്ത്ര നിലപാട്' സ്വാഗതാര്‍ഹം; അഭിനന്ദിച്ച് ന്യൂഡല്‍ഹിയിലെ റഷ്യന്‍ പ്രതിനിധി
ALSO READ:രക്ഷാദൗത്യം ഉര്‍ജിതമാക്കി ഇന്ത്യ; ആദ്യവിമാനം മുംബൈയിലേക്ക് തിരിച്ചു
ഉത്തരവാദിത്വമുള്ള ആഗോള ശക്തിയെന്ന നിലയിൽ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഗോള കാര്യങ്ങളിൽ സ്വതന്ത്രവും സന്തുലിതവുമായ സമീപനമാണ് സ്വീകരിക്കുന്നത്. ന്യൂഡൽഹിയിലെ റഷ്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌ക്കിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.