മോത്തിഹാരി (ബിഹാര്‍): ബിഹാറില്‍ ഒടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ എഞ്ചിന് തീ പിടിച്ചു. ഇന്ന് (03-07-2022) പുലര്‍ച്ചയോടെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഭേൽവ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ സ്ഥലത്ത് പുരോഗമിക്കുകയാണ്.
video: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീ പിടിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക് - റക്‌സൗള്‍
ഭേൽവ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. എഞ്ചിനില്‍ നിന്നും തീ മറ്റിടങ്ങളിലേക്ക് പടരാത്തത് മൂലം ഒഴിവായത് വന്‍ അപകടം.
video: ഓടിക്കൊണ്ടിരുന്ന ട്രെയിന് തീ പിടിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്
റക്‌സൗളില്‍ നിന്ന് നർകതിയഗഞ്ചിലേക്ക് പോകുകയായിരുന്ന ഡെമു (DEMU) ട്രെയിനിന്‍റെ എഞ്ചിനിലാണ് പെട്ടന്ന് തീപിടിത്തമുണ്ടായത്. എഞ്ചിന്‍ ഭാഗത്തുണ്ടായ തീ മറ്റിടങ്ങളിലേക്ക് പടരാത്തത് മൂലം വന്‍ അപകടമാണ് ഒഴിവായത്. വരമറിഞ്ഞ് ആർപിഎഫ്, റക്സോൾ സ്‌റ്റേഷൻ ജിആർപി ഉദ്യോഗസ്ഥരും ജവാൻമാരും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.
തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെത്തുടർന്ന് റക്സോൾ-നർകതിയഗഞ്ച് പാതയിലെ ട്രയിന്‍ ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചു.
Last Updated : Jul 3, 2022, 4:49 PM IST