ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ (Uttar Pradesh) സോന്‍ഭദ്രയില്‍ (Sonbhadra) ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിന്‍റെ ബോഗികള്‍ വേര്‍പെട്ട് അപകടം. റോബർട്ട്‌സ്‌ഗഞ്ചില്‍ നിന്ന് മിർസാപൂരിലേക്ക് (Robertsganj to Mirzapur) ചരക്കുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
Running Goods Train Compartment ഗുഡ്‌സ് ട്രെയിന്‍റെ ബോഗികള്‍ വേര്‍പെട്ടു; 700 മീറ്റര്‍ എഞ്ചിനില്ലാതെ മുന്നോട്ട് നീങ്ങി ബോഗികള്‍ - ഗുഡ്‌സ് ട്രെയിന്‍റെ ബോഗികള്‍ വേര്‍പെട്ടു
Goods Train compartment separated: ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിന്‍റെ ബോഗികള്‍ വേര്‍പെട്ടു. അപകടത്തില്‍പ്പെട്ടത് റോബർട്ട്‌സ്‌ഗഞ്ചില്‍ നിന്ന് മിർസാപൂരിലേക്ക് പോകുന്ന ട്രെയിന്‍. കപ്ലിങ് പൊട്ടിയതാണ് അപകടത്തിന് കാരണം.

Published : Aug 22, 2023, 11:08 PM IST
കെക്രാഹിക്ക് (Kekrahi) സമീപത്ത് വച്ച് എഞ്ചിനില്‍ നിന്ന് വേര്‍പ്പെട്ട ട്രെയിനിന്‍റെ അഞ്ച് ബോഗികള്‍ എഴുന്നൂറ് മീറ്ററോളം മുന്നോട്ട് നീങ്ങി. കമ്പാര്‍ട്ട്മെന്‍റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിങ് പൊട്ടിയതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ബോഗികള്‍ എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ടപ്പോഴുണ്ടായ ശബ്‌ദം പരിസരവാസികളെ ആശങ്കയിലാക്കി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ട ട്രെയിന്‍ മറ്റ് ദിശയിലേക്ക് പോകുന്നതാണ്.
സംഭവത്തിന് പിന്നാലെ ഗുഡ്‌സ് ട്രെയിന്‍ ഗാര്‍ഡ് സഞ്ജയ് കുമാർ ഖൈരാഹി വാക്കി ടോക്കി (walkie-talkie) വഴി റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ സ്ഥലത്തെത്തിയ ജീവനക്കാര്‍ വേര്‍പ്പെട്ട ബോഗികള്‍ എഞ്ചിനുമായി യോജിപ്പിച്ചു. പ്രശ്‌നം പരിഹരിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.