നടി റുഹാനി ശർമയുടെ Ruhani Sharma റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ഹെര്‍ ചാപ്‌റ്റര്‍ 1' HER Chapter 1. ചിത്രത്തിന്‍റെ ത്രില്ലിംഗ് ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ക്രൈം ഇൻവെസ്‌റ്റിഗേറ്റീവ് ത്രില്ലറാണ് 'ഹെര്‍ ചാപ്‌റ്റര്‍ 1' HER Chapter 1 trailer എന്നാണ് 1.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.
തെലുഗു യുവ താരം വരുണ്‍ തേജ് Varun Tej ആണ് 'ഹെര്‍ ചാപ്‌റ്റര്‍ 1' ട്രെയിലര്‍ റിലീസ് ചെയ്‌തത്. ഒരു യുവതിയുടെ കൊലപാതകിയെ തേടിയുള്ള അന്വേഷണ ഉദ്യോഗസ്ഥയുടെ യാത്രയാണ് ട്രെയിലറില്‍ ഉടനീളം ദൃശ്യമാകുന്നത്. ട്രെയിലറിനൊടുവില്‍ അന്വേഷണ ഉദ്യോഗസ്ഥ കൊലപാതകിയെ കണ്ടെത്തുകയും ചെയ്യുന്നു.
'നിങ്ങൾ കാരണം രണ്ട് വ്യക്തികൾക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഇത് ചെയ്യാന്‍ നിങ്ങൾ ആഗ്രഹിച്ചിരുന്നില്ല എന്നും പറയുന്നു. എനിക്ക് നിന്നെ നന്നായി തല്ലണം എന്നുണ്ട്. പക്ഷേ നിന്നെ തൊടാൻ ഞാൻ ആഗ്രഹിക്കുന്നില്ല' - ട്രെയിലറില്‍ കൊലപാതകിയോടുള്ള അന്വേഷണ ഉദ്യോഗസ്ഥയുടെ വാക്കുകള്‍ ഇപ്രകാരമാണ്. അതേസമയം ട്രെയിലറില്‍ കൊലപാതകിയുടെ മുഖം കാണിക്കുന്നില്ല.
ചിത്രത്തില്‍ റുഹാനി ശര്‍മയാണ് അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തില്‍ എത്തുന്നത്. ആറുമാസത്തെ സസ്‌പെൻഷന് ശേഷം ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തുന്ന അര്‍ച്ചന എന്ന പൊലീസ് ഉദ്യോഗസ്ഥയെയാണ് ചിത്രത്തില്‍ റുഹാനി അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലറില്‍ റുഹാനി ശർമയുടെ ശക്തമായ പ്രകടനമാണ് കാണാനാവുക. ട്രെയിലറില്‍ മികച്ച സ്‌ക്രീന്‍ സ്‌പേസ് നേടാനും റുഹാനിക്കായി.
Also Read:പൊലീസ് വേഷത്തില്‍ അമിത് ചക്കാലക്കല്‍; 'അസ്‌ത്രാ' ട്രെയ്‌ലറെത്തി