ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അഞ്ച് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആർടിപിസിആർ പരിശോധന നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലൻഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പരിശോധന. രോഗം സ്ഥിരീകരിക്കുന്നവരെയും രോഗലക്ഷണമുള്ളവരെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
അതേസമയം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്‌ക്ക് വിധേയമാക്കുന്ന നടപടികള്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ഓരോ അന്താരാഷ്‌ട്ര ഫ്ലൈറ്റിലും എത്തുന്ന യാത്രക്കാരിൽ രണ്ടുശതമാനം പേരെയാണ് വിമാനത്താവളങ്ങളിൽ വച്ച് പരിശോധനയ്ക്ക് വിധേയരാക്കുക.