കേരളം

kerala

ETV Bharat / bharat

Currency notes missing: '88,032 കോടി രൂപയുടെ പുതിയ 500 രൂപ നോട്ടുകൾ കാണാനില്ല'; ഞെട്ടിപ്പിക്കുന്ന വിവരാവകാശ രേഖ പുറത്ത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതൽ ശേഖരത്തിലുള്ള നോട്ടുകളാണ് നഷ്‌ടപ്പെട്ടത്

Rs five hundred notes missing  RTI reveals  five hundred notes Currency note missing  വിവരാവകാശരേഖ പുറത്ത്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  ആക്‌ടിവിസ്റ്റ് മനോരഞ്ജൻ റോയി  Currency notes missing  ആര്‍ബിഐയുടെ നോട്ടുകൾ കാണാനില്ല  അച്ചടിച്ച നോട്ടുകൾ കാണാനില്ല  new Rs five hundred notes missing  ആര്‍ബിഐ
Currency notes missing

By

Published : Jun 17, 2023, 10:52 PM IST

മുംബൈ:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കരുതൽ ശേഖരത്തിൽ നിന്നും 88,000 കോടി രൂപയുടെ 500 രൂപ നോട്ടുകൾ നഷ്‌ടപ്പെട്ടതായി വിവരാവകാശ രേഖ. ആക്‌ടിവിസ്റ്റ് മനോരഞ്ജൻ റോയ് ഫയല്‍ ചെയ്‌ത വിവരാവകാശ രേഖയിലെ വിവരങ്ങളാണ് പുറത്തുവന്നത്. ബെംഗളൂരു, നാസിക്, ദേവാസ് സർക്കാർ കറന്‍സി നോട്ട്‌ പ്രസില്‍ മൊത്തം 8,810.65 ദശലക്ഷം 500 രൂപയുടെ നോട്ടുകളാണ് അച്ചടിച്ചത്. എന്നാൽ, 7,260 ദശലക്ഷം നോട്ടുകൾ മാത്രമാണ് ആർബിഐക്ക് ലഭിച്ചത്.

ഈ കണക്കില്‍ നിന്നും 1,550.65 ദശലക്ഷം നോട്ടുകളുടെ കുറവാണ് ചൂണ്ടിക്കാട്ടുന്നത്. കാണാതായ നോട്ടുകൾക്ക് പുറമെ, 2015 ഏപ്രിലിനും 2016 മാർച്ചിനും ഇടയിൽ നാസിക് കറന്‍സി നോട്ട് പ്രസ് അച്ചടിച്ച 210 ദശലക്ഷത്തിന്‍റെ 500 രൂപയുടെ നോട്ടുകൾ ആർബിഐക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം അയച്ച വിവരാവകാശ രേഖയിലാണ് ഈ മറുപടി ലഭിച്ചത്. കാണാതായ 210 ദശലക്ഷം നോട്ടുകളും പുറമെ 1,550.65 ദശലക്ഷം നോട്ടുകളും കണക്കിലെടുക്കുമ്പോള്‍ മൊത്തം 1,760.65 ദശലക്ഷം രൂപയുടെ 500 കറൻസി നോട്ടുകളാണുണ്ടാവുക. ഇത് 88,032.5 കോടി രൂപ മൂല്യമാണുണ്ടാവുക.

രഘുറാം രാജന്‍റെ കാലത്തെ നോട്ടുകളെവിടെ ?:500 രൂപ നോട്ടുകളുടെ നിലവിലെ നില കണ്ടെത്താനാണ് റോയ് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചത്. നാസിക് കറന്‍സി പ്രസ് 375.450 ദശലക്ഷം പുതിയ 500 രൂപ നോട്ടുകളാണ് അച്ചടിച്ചത്. എന്നാല്‍, 2015 ഏപ്രിലിനും 2016 ഡിസംബറിനുമിടയിൽ 345 ദശലക്ഷം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് ആർബിഐയുടെ രേഖകൾ കാണിക്കുന്നത്. മറ്റൊരു വിവരാവകാശ മറുപടിയിൽ, 2015-2016 സാമ്പത്തിക വർഷത്തിൽ 210.000 ദശലക്ഷം 500 രൂപ കറൻസി നോട്ടുകൾ വിതരണം ചെയ്‌തതായി അതേ പ്രിന്‍റിങ് പ്രസ് വ്യക്തമാക്കി.

എന്നാല്‍, രഘുറാം രാജൻ ആർബിഐ ഗവർണറായിരുന്ന കാലത്ത് അച്ചടിച്ച ഈ നോട്ടുകളൊന്നും ആർബിഐക്ക് ലഭിച്ചിരുന്നില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള പ്രിന്‍റിങ് പ്രസ് 500 രൂപയുടെ 5,195.65 ദശലക്ഷം നോട്ടുകളാണ് വിതരണം ചെയ്‌തത്. ദേവാസ് ബാങ്ക് നോട്ട് പ്രസ് 2016 - 2017ൽ 1,953.000 ദശലക്ഷം ആർബിഐക്ക് നൽകി. മൂന്ന് പ്രസുകള്‍ പുറത്തിറക്കിയ മൊത്തം 8,810 ദശലക്ഷം നോട്ടുകളിൽ, പുതുതായി രൂപകൽപന ചെയ്‌ത 500 രൂപ നോട്ടിന്‍റെ 7,260 എണ്ണം മാത്രമാണ് ആർബിഐക്ക് ലഭിച്ചത്. ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ (പി) ലിമിറ്റഡ്, നാസിക്കിലെ കറൻസി നോട്ട്, ദേവാസിലെ ബാങ്ക് നോട്ട് പ്രസ് എന്നിങ്ങനെ മൂന്ന് പ്രിന്‍റിങ് പ്രസുകളാണ് ഇന്ത്യയിലെ കറൻസി നോട്ടുകൾ അച്ചടിക്കുന്നത്.

വിമര്‍ശനവുമായി അജിത് പവാർ:രാജ്യത്തെ പണമൊഴുക്ക് നിയന്ത്രിക്കുന്നതിന് ഉത്തരവാദിത്തമുള്ള ആർബിഐക്ക് ഈ പ്രസുകള്‍ അച്ചടിച്ച നോട്ടുകളാണ് വിതരണം ചെയ്യുന്നത്. അതേസമയം, കേസ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ നേതാവ് അജിത് പവാർ രംഗത്തെത്തി. ഇതോടെ, മഹാരാഷ്‌ട്രയില്‍ വലിയ രാഷ്‌ട്രീയ കോളിളക്കമാണുണ്ടായത്.

ABOUT THE AUTHOR

...view details