മുംബൈ :നഗരസഭ നല്‍കിയ സ്ഥലത്ത് ബാലാസാഹെബ് താക്കറെയുടെ സ്‌മാരകം സ്ഥാപിച്ചിട്ടുള്ളതിനാൽ സംഘടനാ പ്രവർത്തനം സാധ്യമാകുന്നില്ലെന്ന് ആര്‍എസ്എസ്. അതിനാല്‍ വേറെ സ്ഥലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന രംഗത്തെത്തി.
ദാദറിലെ ഛത്രപതി ശിവാജി പാർക്ക് ഗ്രൗണ്ടിലാണ് മുംബൈ നഗരസഭ ആർഎസ്എസിന് സ്ഥലം അനുവദിച്ചത്. നിലവിൽ 1,755 ച.മീ സ്ഥലത്തിനുള്ള ഭൂമി വാടക 1967 മുതൽ 2007 വരെ ആർഎസ്എസ് അടച്ചിട്ടുണ്ടെന്നും സ്ഥലത്തിന്‍റെ ഭൂനികുതി 1967 മുതൽ 2022 വർഷം വരെ നല്‍കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രേഖകൾ ആർഎസ്എസ് നഗരസഭയിൽ സമർപ്പിച്ചു.