ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതിന് കൊവിഡ് - rss
അദ്ദേഹത്തെ നാഗ്പൂരിലെ കിങ്സ് വേ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡിന്‍റെ ലക്ഷണങ്ങൾ അദ്ദേഹത്തിനുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു
നാഗ്പൂർ: രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘചാലക് മോഹൻ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ നാഗ്പൂരിലെ കിങ്സ് വേ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആർഎസ്എസ് ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡിന്‍റെ ലക്ഷണങ്ങൾ അദ്ദേഹത്തിനുണ്ടെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സാധാരണ രീതിയിലുള്ള പരിശോധനകളും വ്യായാമ മുറകളും നടക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.