കേരളം

kerala

ETV Bharat / bharat

മാസ്ക്കില്ലെങ്കില്‍ 500 രൂപ പിഴ; ദിനംപ്രതി പത്തുലക്ഷം പിരിച്ചെടുക്കാന്‍ ചെന്നൈ കോര്‍പറേഷന്‍ - കോര്‍പറേഷന്‍

ഇതിനു പുറമെ പൊതുയിടങ്ങളില്‍ തുപ്പുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ സമാനമായ തുക അടയ്ക്കണമെന്നും ഉത്തവില്‍ പറയുന്നു.

ചെന്നൈ  Covid 19  Chennai corporation  കോര്‍പറേഷന്‍  Chennai Corporation
മാസ്ക്കില്ലെങ്കില്‍ 500 രൂപ പിഴ; ദിനംപ്രതി പത്തുലക്ഷം പിരിച്ചെടുക്കാന്‍ ചെന്നൈ കോര്‍പറേഷന്‍

By

Published : Apr 9, 2021, 3:42 PM IST

ചെന്നൈ: മാസ്ക് ധരിക്കാതെ പൊതുയിടങ്ങളില്‍ നടന്നാല്‍ 500 രൂപ പിഴയിടുമെന്ന് അറിയിച്ച് ചെന്നൈ കോര്‍പറേഷന്‍. പിടിക്കപ്പെടുന്ന സമയത്തു തന്നെ പിഴയടക്കണമെന്നും കോര്‍പറേഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൊവിഡ് രൂക്ഷമായി ഉയരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ പുതിയ ഉത്തരവ് പുറത്തുവിട്ടത്.

ഇതിനു പുറമെ പൊതുയിടങ്ങളില്‍ തുപ്പുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ സമാനമായ തുക അടയ്ക്കണമെന്നും ഉത്തവില്‍ പറയുന്നു. കടകളിലും ഓഫീസ് പരിസരങ്ങളിലും സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ താപനില പരിശോധിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ദിനംപ്രതി പത്തുലക്ഷം രൂപ പിഴയിലൂടെ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details