ലക്ഷങ്ങളുടെ ഹവാല ഇടപാട്; ബെംഗളൂരുവിൽ ഒരാൾ അറസ്റ്റിൽ - illegal hawala money seized
ക്രൈംബ്രാഞ്ച് ഇൻവെസ്റ്റിഗേഷൻ ടീമും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി പങ്കജ് പട്ടേലിനെ ബെംഗളൂരുവിലെ കബ്ബൺ പീറ്റ് പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തു.
ഹവാല
ബെംഗളൂരു: 28 ലക്ഷം രൂപയുടെ ഹവാല ഇടപാടിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ്. ക്രൈംബ്രാഞ്ച് ഇൻവെസ്റ്റിഗേഷൻ ടീമും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി പങ്കജ് പട്ടേലിനെ ബെംഗളൂരുവിലെ കബ്ബൺ പീറ്റ് പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഒരു സ്മാർട്ട്‌ഫോണും ഒരു കൗണ്ടിങ് മെഷീനും സംശയാസ്പദമായി കണ്ടെടുത്തിട്ടുണ്ട്. പങ്കജ് പട്ടേൽ അനധികൃതമായി ഹവാല ചാനലുകൾ വഴി പണം കൈമാറുകയാണെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.