ന്യൂഡൽഹി :സിഗ്നൽ നവീകരണത്തിനും റെയിൽവേയിൽ 5 ജി സ്പെക്ട്രം നടപ്പാക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കൂടാതെ നിലവിൽ ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ചുവരുന്ന റെയിൽവേക്ക് 700 മെഗാഹെർട്‌സ് ബാൻഡിൽ 5 മെഗാഹെർട്‌സ് 4 ജി സ്പെക്ട്രം നൽകുമെന്നും ജാവദേക്കർ അറിയിച്ചു.
5 ജി സ്പെക്ട്രം : 25,000 കോടി രൂപ ചെലവഴിക്കുമെന്ന് പ്രകാശ് ജാവദേക്കർ - radio communication
റെയിൽവേയ്ക്ക് 700 മെഗാഹെർട്‌സ് ബാൻഡിൽ 5 മെഗാഹെർട്‌സ് സ്പെക്ട്രം നൽകുമെന്നും ജാവദേക്കർ.
5 ജി സ്പെക്ട്രം; 25,000 കോടി രൂപ ചെലവഴിക്കുമെന്ന് പ്രകാശ് ജാവദേക്കർ
ALSO READ:പ്രതിഷേധം ഫലം കണ്ടു ; ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു
5 ജി സ്പെക്ട്രം നടപ്പാക്കുന്നതിലൂടെ ആശയവിനിമയ സംവിധാനം മെച്ചപ്പെടുകയും റെയിൽ യാത്ര സുരക്ഷിതമാവുകയും ചെയ്യും. റെയിൽവേ നിലവിൽ ഒപ്റ്റിക്കൽ ഫൈബർ ആണ് ഉപയോഗിക്കുന്നത്. എന്നാൽ സ്പെക്ട്രം ലഭ്യമാകുന്നതോടെ റേഡിയോ കമ്മ്യൂണിക്കേഷൻ സാധ്യമാകുമെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.