തൂത്തുക്കുടി(തമിഴ്‌നാട് ):അന്താരാഷ്‌ട്രവിപണിയില്‍ 25 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി(AmberGris) തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. കാറില്‍ കടത്തുകയായിരുന്ന തിമിംഗല ഛര്‍ദിയാണ് പിടിച്ചെടുത്തത്. ആറ് പേരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
25 കോടി വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി കടത്തി ; 6 പേര്‍ അറസ്റ്റില്‍ - AmberGris illegal trade
കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെ അറിയപ്പെടുന്ന തിമിംഗല ഛര്‍ദി വലിയ രീതിയില്‍ അന്താരാഷ്‌ട്ര വിപണിയില്‍ അനധികൃതമായി വ്യാപാരം ചെയ്യപ്പെടുന്നുണ്ട്
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. മൂന്ന് കവറുകളിലായി 25 കിലോ തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. തങ്കപാണ്ടി, ധര്‍മരാജ്, കിംഗ്‌സ്‌ലി, മോഹന്‍, രാജന്‍, കാര്‍ ഡ്രൈവര്‍ കറുപ്പ് സ്വാമി എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പിടിച്ചെടുത്ത ആംബര്‍ഗ്രിസ് പൊലീസ് തിരുച്ചെന്തൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്നതിനായാണ് തിമിംഗല ഛര്‍ദ്ദി പ്രധാനമായി ഉപയോഗിക്കുന്നത്. തൂത്തുക്കുടി ജില്ലയില്‍ തന്നെയുള്ള എബന്‍ഗുഡിയില്‍ നിന്ന് 11 കിലോഗ്രാം തൂക്കം വരുന്ന ആംബര്‍ഗ്രിസ് പൊലീസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു.