അയോധ്യ: രാമക്ഷേത്ര നിർമാണത്തിനായി ഇതുവരെ 2,100 കോടി രൂപ സംഭാവനയായി ലഭിച്ചതായി ട്രസ്റ്റിന്‍റെ ട്രഷറർ അറിയിച്ചു. രാം ജന്മഭൂമി തീര്‍ഥ് ന്യാസിന്‍റെ ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധി 2100 കോടി രൂപയായി - 2100 കോടി
കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്‍റെ നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്
അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധി 2100 കോടിയിലെത്തി
ജനുവരി 15നാണ് ക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്പിയുടെ ആഭിമുഖ്യത്തില്‍ ധനസമാഹരണം തുടങ്ങിയത്. ഇപ്പോള്‍ 42 ദിവസം പിന്നിടുമ്പോള്‍ 2100 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി ട്രഷറര്‍ അറിയിച്ചു. എന്നാല്‍ സംഭാവന ഇതിലും കൂടാനാണ് സാധ്യതയെന്നും കാരണം ഇനിയും ചെക്കുകള്‍ കണക്കില്‍ ഉള്‍പ്പെടുത്താന്‍ അവശേഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്‍റെ നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.