മൊറാദാബാദ് വാഹനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ - നരേന്ദ്ര മോദി
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്. ശനിയാഴ്ച രാവിലെ മൊറാദാബാദ്-ആഗ്ര ഹൈവേയിൽ മിനിബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 10 പേർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവർക്ക് 50,000 രൂപയും മോദി അനുവദിച്ചു. ട്വീറ്റിലുടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു.