ഹൈദരാബാദ്:കൊവാക്‌സിൻ്റെ വിലയിൽ മാറ്റം വരുത്താനൊരുങ്ങി ഭാരത് ബയോടെക്. ഒരു ഡോസിന് 150 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ കൊവാക്‌സിൻ വിതരണം ചെയ്യുന്നത്. എന്നാൽ ഇത് മത്സരാധിഷ്‌ഠിത വിലയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഈ നിരക്ക് പ്രായോഗികമല്ലെന്നും ചെലവ് നികത്താൻ സ്വകാര്യ വിപണികളിൽ ഉയർന്ന വില ഈടാക്കേണ്ടതുണ്ടെന്നും ഭാരത് ബയോടെക് പ്രസ്‌താവനയിൽ പറയുന്നു.
Read more: കേരളം വില കൊടുത്തു വാങ്ങിയ കൊവാക്‌സിൻ കൊച്ചിയിലെത്തി
കേന്ദ്ര സർക്കാർ നിർദേശപ്രകാരം ഇതുവരെയുള്ള വാക്‌സിൻ ഉൽപാദിപ്പിക്കുന്നതിൻ്റെ 10 ശതമാനത്തിൽ താഴെ മാത്രമാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകിയിട്ടുള്ളതെന്നും ബാക്കി ഭൂരിഭാഗവും കേന്ദ്ര-സംസ്ഥാന സർക്കാരിന് വിതരണം ചെയ്‌തതായും കമ്പനി അറിയിച്ചു.
വരും ദിവസങ്ങളിൽ 75 ശതമാനവും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് വിതരണം ചെയ്യുമെന്നും 25 ശതമാനം മാത്രമേ സ്വകാര്യ ആശുപത്രികളിലേക്ക് പോവുകയുള്ളൂവെന്നും പ്രസ്‌താവനയിൽ പറയുന്നു. സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകുന്നതിൽ യാതൊരു നിർബന്ധവുമില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
Read more: കൊവാക്‌സിൻ നിർമാണം; കേന്ദ്രത്തിനെതിരെ മദ്രാസ് ഹൈക്കോടതി
ഇന്ത്യൻ പൗരന്മാർക്ക് സർക്കാർ സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ സ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സിൻ വിതരണം നിർബന്ധമുള്ളതല്ലെന്ന് കമ്പനി അറിയിച്ചു.
നിലവിലെ വാക്‌സിൻ നിരക്കിലും വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിലും ആശങ്കയുള്ളതായും ഉൽപാദനം വർധിപ്പിക്കാൻ കൂടുതൽ സൗകര്യം ആവശ്യമാണെന്നും ഭാരത് ബയോടെക് അറിയിച്ചു. നിലവിലെ പ്രതിസന്ധിയിൽ സ്വകാര്യ ആശുപത്രികൾക്ക് ഉയർന്ന നിരക്കിൽ വാക്‌സിൻ നൽകാൻ അനുവദിക്കണമെന്ന് ഭാരത് ബയോടെക് ആവശ്യപ്പെട്ടു.