ചിക്കബല്ലാപൂർ(കർണാടക): ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരോടൊപ്പം ബോളിവുഡ് താരം ആലിയ ഭട്ടും ഒന്നിക്കുന്ന എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്‍റെ പ്രീ-റിലീസ് ഇവന്‍റ് ഇന്ന് (19.03.2022). കർണാടക ചിക്കബല്ലാപൂരിലെ അഗലഗുർക്കിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുഖ്യാതിഥിയായെത്തും.
കെവിഎൻ പ്രൊഡക്ഷൻ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇവന്‍റിൽ ആർആർആർ സംവിധായകൻ രാജമൗലിയോടൊപ്പം രാം ചരൺ, ജൂനിയർ എൻടിആർ, സംഗീത സംവിധായകൻ എം.എം കീരവാണി എന്നിവർ പങ്കെടുക്കും. കന്നഡ സ്റ്റാർ ശിവരാജ്‌കുമാർ, നടൻ ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്‌ണ, ചിക്കബല്ലാപൂർ മണ്ഡലം എംഎൽഎ, ആരോഗ്യമന്ത്രി ഡോ. സുധാകർ എന്നിവരും മറ്റ് നിരവധി തെലുങ്ക്, കന്നഡ താരങ്ങളും ചടങ്ങിലെത്തുമെന്നാണ് റിപ്പോർട്ട്.