ചലച്ചിത്രാസ്വാദകര്‍ കാത്തിരിക്കുന്ന എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്‍റെ റിലീസ് നീട്ടി. 2022 ജനുവരി ഏഴിന് ആർആർആർ തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്‍റെ റിലീസ് മാറ്റിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പല സംസ്ഥാനങ്ങളിലും തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് നീട്ടാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം. ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കുക മാത്രമാണ് ഈ ഘട്ടത്തില്‍ ഏക പോംവഴിയെന്നും അണിയറപ്രവർത്തകർ പറയുന്നു.
ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ്‌ദേവ്‌ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 1920കളിലെ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള സാങ്കൽപ്പിക കഥയാണ് 'ആര്‍ആര്‍ആര്‍'. ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.