കേരളം

kerala

ETV Bharat / bharat

RRR Box Office: സ്ക്രീനിന് മുന്നില്‍ ആണിമതിലും മുള്ളുവേലിയും: ഫാൻസിന്‍റെ ശ്രദ്ധയ്ക്ക്, ഇത് ആന്ധ്ര സ്റ്റൈല്‍ - ആര്‍ ആര്‍ ആര്‍ റിലീസ്

RRR Box Office: ആര്‍.എര്‍.ആറിന്‍റെ റിലീസിന് മുന്നോടിയായി ഫാന്‍സുകാരുടെ 'അതിരു കടന്ന' ആഹ്ളാദ പ്രകടനങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ആന്ധ്രാപ്രദേശിലെ തിയേറ്ററുകള്‍

Iron nails  fences in the Cinema Theater..  measures taken to prevent unbridled celebration of fans in theaters  rrr release  theaters in Andhra Pradesh  ആന്ധ്രപ്രദേശ് തീയറ്ററുകള്‍ ഫാന്‍സുകാരുടെ അമിതാഹ്ളാദ പ്രകടനങ്ങള്‍ നിയന്ത്രണം  സ്ക്രീനിന് ചുറ്റും മുള്ള് വേലികള്‍ ആന്ധ്രപ്രദേശില്‍  ആര്‍ ആര്‍ ആര്‍ റിലീസ്
ഫാന്‍സുകാരുടെ 'അതിരുകടന്ന' ആഹ്ളാദ പ്രകടനങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ആന്ധ്രപ്രദേശിലെ തിയറ്ററുകള്‍

By

Published : Mar 23, 2022, 10:39 AM IST

Updated : Mar 23, 2022, 10:47 AM IST

വിജയവാഡ: ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആര്‍.ആര്‍.ആറിന്‍റെ റിലീസിങ്ങിന് മുന്നോടിയായി തിയറ്ററുകളിലെ ഫാൻസുകാരുടെ അമിത ആഹ്ളാദ പ്രകടനം നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ് ആന്ധ്രാപ്രദേശിലെ പല തിയേറ്ററുകളും. സിനിമ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ താര ആരാധന മൂത്ത് സ്ക്രീനിന്‍റെ അടുത്ത് ചെന്ന് നൃത്തം വയ്ക്കുന്നതൊക്കെ മറ്റുള്ളവര്‍ക്ക് സിനിമ ശരിയായി ആസ്വദിക്കുന്നതിന് വിഘാതം സൃഷ്ടിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം ആഹ്ളാദ പ്രകടനങ്ങള്‍ സ്ക്രീനിന് കേടുപാടുകള്‍ വരുത്തി പ്രദര്‍ശനം മുടങ്ങുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്.

RRR Box Office: വിജയവാഡയിലെ ഒരു തിയേറ്റര്‍ ആയ അന്നപൂര്‍ണ സ്ക്രീനിന് മുന്നില്‍ പ്ലൈവുഡില്‍ ആണികള്‍ അടിച്ചുള്ള വേലി സ്ഥാപിച്ചിരിക്കുകയാണ്. ഫാന്‍സുകാര്‍ സ്ക്രീനിന് അടുത്തേക്ക് വരാതിരിക്കാനാണ് ഇത് ചെയ്‌തിരിക്കുന്നത്. ഈ വേലിയുടെ ചിത്രം അന്നപൂര്‍ണ തിയേറ്റര്‍ ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്തപ്പോള്‍ വൈറലായിരുന്നു. മറ്റ് തിയേറ്ററുകളും സ്ക്രീനിന് മുന്നിലായി വേലികള്‍ സ്ഥാപിച്ചിരിക്കുകയാണ്.

അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ തിയറ്ററുകളില്‍ പ്രദര്‍ശിച്ചപ്പോള്‍ ഫാന്‍സുകാരുടെ ആഹ്ളാദ പ്രകടനങ്ങള്‍ പല തിയേറ്ററുകളിലും അതിരുകടന്നതിന്‍റെ പശ്ചാത്തലത്തിലാണ് വേലികള്‍ സ്ഥാപിക്കാനുള്ള തീരുമാനമെന്ന് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. രാമ്ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ബട്ട്, അജയ്‌ദേവ്ഗണ്‍ എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ആര്‍.ആര്‍.ആര്‍ റിലീസ് ചെയ്യുന്നത് ഈ മാസം 25നാണ്.

ALSO READ: 'റൗഡി പിക്‌ചേഴ്‌സ്'... നയൻതാരയെയും വിഘ്‌നേഷ് ശിവനെയും അറസ്റ്റ് ചെയ്യണമെന്ന് പരാതി

Last Updated : Mar 23, 2022, 10:47 AM IST

ABOUT THE AUTHOR

...view details