ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍.പി.എന്‍.സിങ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്ത് എത്തിയാണ് ആര്‍.പി.എന്‍ സിങ് അംഗത്വം സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
കോണ്‍ഗ്രസ് വിട്ടുകൊണ്ടുള്ള തന്‍റെ രാജിക്കത്ത് ആര്‍.പി.എന്‍.സിങ് ട്വിറ്ററില്‍ പങ്കുവച്ചു. നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്‍റെ രൂപികരണം ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ തന്‍റെ പുതിയ രാഷ്ട്രീയ യാത്ര തുടങ്ങുകയാണ് എന്ന് ആര്‍.പി.എന്‍.സിങ് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്നും രാജ്യത്തേയും,ജനങ്ങളേയും, പാര്‍ട്ടിയേയും സേവിക്കാന്‍ അവസരം തന്നതിന് സോണിയാ ഗാന്ധിയോട് നദ്ദി അറിയിക്കുന്നതായും രാജിക്കത്തില്‍ ആര്‍.പി.എന്‍.സിങ് പറഞ്ഞു.