ചെന്നൈ : ചെന്നൈയിലെ വള്ളുവർ കോട്ടം റോഡിൽ റോയൽ എൻഫീൽഡിന് തീ പിടിച്ചു. ബുധനാഴ്‌ചയാണ് (08.06.2022) സംഭവം. വീട്ടിൽ നിന്ന് കടയിലേക്ക് പോവുകയായിരുന്നു യുവാവ്.
യാത്രാമധ്യേ ബൈക്കിന് ചൂട് കൂടുന്നത് മനസിലാക്കി യുവാവ് വണ്ടി നിർത്തി. തുടർന്ന് ബൈക്ക് പരിശോധിക്കുന്നതിനിടയിൽ പൊടുന്നനെ തീപിടിച്ചു. ഇതോടെ അടുത്തുള്ള കടയില്‍ നിന്ന് വെള്ളം എത്തിച്ച് തീ നിയന്ത്രണവിധേയമാക്കി.
റോയൽ എൻഫീൽഡിന് തീ പിടിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ Also read: ക്ഷേത്രത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു ; ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറി
പിന്നാലെ നുങ്കമ്പാക്കത്തുനിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. തീപിടിത്തത്തിൽ ആര്‍ക്കും പരിക്കില്ല. കത്തിനശിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിന് രണ്ട് വർഷം പഴക്കമേയുള്ളൂ.