അമരാവതി :ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയില്‍ ഇരുചക്രവാഹനത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. ഗുണ്ടക്കല്ലു സപുരം നെറ്റിക്കണ്ടിയിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്‍പില്‍ എപ്രില്‍ മൂന്നിനാണ് സംഭവം. പൊടുന്നനെ തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വലിയ ശബ്‌ദത്തോടെയാണ് പൊട്ടിത്തെറിച്ചത്.
ക്ഷേത്രത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു ; ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറി - ആന്ധ്രാപ്രദേശ് ഇന്നത്തെ വാര്‍ത്ത
തീപിടിച്ചത് വെയിലത്ത് നിര്‍ത്തിയിട്ടിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് ; വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറി
ക്ഷേത്രത്തിന് മുന്‍പില്‍ പാര്‍ക്ക് ചെയ്‌ത ബുള്ളറ്റ് തീപിടിച്ച് പൊട്ടിത്തെറിച്ചു
ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയില്‍ ഇരുചക്രവാഹനത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ചു
ALSO READ |നവജാതശിശു സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപം ചാക്കില്‍ ; ഉപേക്ഷിക്കാന്‍ കാരണം ഭിന്നശേഷിയെന്ന് പൊലീസ്
ഉഗാദി ആഘോഷത്തിന്‍റെ ഭാഗമായി കര്‍ണാടകയിലെ മൈസൂരില്‍ നിന്നും ദര്‍ശനത്തിനെത്തിയ രവിചന്ദ്ര എന്നയാളുടെ വാഹനമാണിത്. സംഭവം ഭക്തരില്‍ നടുക്കമുണ്ടാക്കി. വെയിലത്ത് പാര്‍ക്ക് ചെയ്‌തിരുന്ന വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
Last Updated : Apr 4, 2022, 9:54 PM IST