ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആഢംബര വിമാനയാത്രയെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ കടുപ്പിച്ച് ബിജെപിയും കോൺഗ്രസും (Row over Karnataka CM Siddaramaiah s Luxury Flight). ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ (BJP IT Cell Convener Amit Malviya) എക്‌സിലൂടെ പുറത്തുവിട്ട വിഡിയോയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. സിദ്ധരാമയ്യയും മറ്റൊരു മന്ത്രിയായ സമീർ അഹമ്മദ് ഖാനും ആഢംബര ജെറ്റിൽ യാത്ര ചെയ്യുന്ന വിഡിയോയാണ് അമിത് മാളവ്യ എക്‌സിൽ പോസ്‌റ്റ് ചെയ്‌തത്.
കർണാടക മുഖ്യമന്ത്രിയും മറ്റൊരു മന്ത്രിയും വരൾച്ച ദുരിതാശ്വാസത്തിന് ഫണ്ട് തേടി സ്വകാര്യ ജെറ്റിൽ ഡൽഹിയിലേക്ക് യാത്ര ചെയ്‌ത് സന്തോഷ നിമിഷങ്ങൾ ആസ്വദിക്കുമ്പോൾ ഒരു വശത്ത് കോൺഗ്രസ് നേതാക്കൾ ക്രൗഡ് ഫണ്ടിങിലൂടെ സംഭാവന പിരിക്കുകയാണെന്ന് അമിത് മാളവ്യ എക്‌സില്‍ പരിഹസിച്ചു.
'ഒരു വശത്ത് കോൺഗ്രസ് ക്രൗഡ് ഫണ്ട് ആണെന്ന് ഭാവിക്കുന്നു. അതിനാല്‍ ഐ എൻ ഡി ഐ സഖ്യ യോഗത്തിൽ സമൂസ പോലും വിളമ്പിയില്ല, മറുവശത്ത് കർണാടക സർക്കാരിലെ പാർപ്പിട, വഖഫ്, ന്യൂനപക്ഷകാര്യ മന്ത്രി സമീർ അഹമ്മദ് ഖാൻ ഒരു സ്വകാര്യ ജെറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ കാണിക്കുന്നു. വരൾച്ച ദുരിതാശ്വാസത്തിന് ഫണ്ട് തേടി സ്വകാര്യ ജെറ്റിൽ ഡൽഹിയിലേക്ക് യാത്ര ചെയ്‌ത് അവര്‍ കുറേ സന്തോഷ നിമിഷങ്ങൾ ആസ്വദിച്ചു. വിരോധാഭാസം ഒരു ദശലക്ഷം തവണ മരിച്ചു. കർണാടക ദുർഭരണത്തിൽ ഉഴലുകയാണെങ്കിലും കോൺഗ്രസിന്‍റെ കൊള്ള തുടരണം.' - മാളവ്യ എക്‌സിൽ എഴുതി.