തൂത്തുക്കുടി:ലോറിയിൽ നിന്ന് പുറത്തേക്ക് വീണ കയറിൽ കുരുങ്ങി റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ അത്‌ഭുതകരമായി രക്ഷപ്പെട്ടു. തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഠം ടൗണിൽ ബുധനാഴ്‌ചയായിരുന്നു സംഭവം. ബൈക്ക് യാത്രികനായ മുത്തുവാണ് നിസാര പരിക്കുകളോടെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വീഡിയോ: ലോറിയിൽ നിന്ന് പുറത്തേക്ക് വീണ കയർ കഴുത്തിൽ കുടുങ്ങി; റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികൻ - റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികൻ
ലോറിയിലെ കയർ റോഡിലേക്ക് വീഴുകയും എതിരെവന്ന ബൈക്ക് യാത്രികൻ മുത്തുവിന്‍റെ കഴുത്തിൽ കുരുങ്ങുകയുമായിരുന്നു.
ലോറിയിൽ നിന്ന് പുറത്തേക്ക് വീണ കയർ ബൈക്ക് യാത്രികന്‍റെ കഴുത്തിൽ കുടുങ്ങി
രാവിലെ ജോലിക്ക് പോകുന്നതിനിടെ എതിരെ വരികയായിരുന്ന ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയറിൽ ഇയാളുടെ കഴുത്ത് കുരുങ്ങുകയായിരുന്നു. കയറിൽ കുരുങ്ങിയ മുത്തു ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ മുത്തുവിനെ തൂത്തുക്കുടി സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ ഏറൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.