ന്യൂഡൽഹി: ജമ്മുവിൽ തടവിലാക്കപ്പെട്ട റോഹിംഗ്യൻ അഭയാർഥികളെ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചല്ലാതെ മ്യാൻമറിലേക്ക് തിരിച്ചയക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ജമ്മുവിൽ പിടിയിലായ രോഹിംഗ്യൻ അഭയാർഥികളെ മ്യാന്മറിലേക്ക് നാടുകടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയുള്ള ഹർജിയിലാണ് വിധി.
നടപടിക്രമങ്ങള്‍ പാലിച്ചല്ലാതെ റോഹിംഗ്യകളെ തിരിച്ചയക്കരുതെന്ന് സുപ്രീം കോടതി
ജമ്മുവിൽ പിടിയിലായ രോഹിംഗ്യൻ അഭയാർഥികളെ മ്യാന്മറിലേക്ക് നാടുകടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ ഹർജിയിലാണ് കോടതി വിധി.
മ്യാൻമർ സൈന്യത്തിൽ നിന്ന് റോഹിംഗ്യൻ വംശജർ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. കുട്ടികൾ ഉൾപ്പടെയുള്ളവർ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്. സ്വന്തം രാജ്യത്ത് നേരിടേണ്ടി വന്ന അതിക്രമങ്ങളാണ് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും പലായനം ചെയ്യാൻ റോഹിംഗ്യകളെ പ്രേരിപ്പിച്ചതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ.പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയെ കേന്ദ്ര സർക്കാർ കോടതിയിൽ എതിർത്തിരുന്നു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമാക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രവാദം.