ന്യൂഡൽഹി :കൊട്ടിയൂർ പീഡനക്കേസ് ഇരയെ വിവാഹം കഴിക്കാൻ പ്രതിയായ ഫാദർ റോബിൻ പീറ്റർക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഇരുവർക്കും ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
വിവാഹം കഴിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി ജൂലൈ 31നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വന്തം താൽപര്യ പ്രകാരമാണ് റോബിനെ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തതെന്നും ഇതിനായി വൈദികന് ജാമ്യം അനുവദിക്കണമെന്നും പെൺകുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ കൊട്ടിയൂര്‍ പീഡനക്കേസില്‍ ജയിലിൽ കഴിയുന്ന വൈദികന്‍ റോബിന്‍ വടക്കുംചേരിയും സുപ്രീം കോടതിയെ സമീപിച്ചു.
വിവാഹാനുമതിക്കായി ജാമ്യം തേടിയ ഹർജി തള്ളി ഹൈക്കോടതി
പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി റോബിൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. 20 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് റോബിൻ വടക്കുംചേരി.