കേരളം

kerala

ETV Bharat / bharat

'സെന്‍ട്രല്‍ വിസ്‌തയല്ല, ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും നിര്‍മിക്കൂ': റോബര്‍ട്ട് വദ്ര - robert vadra prahlad joshi accusation news

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വാക്‌സിന്‍ എടുത്തിട്ടില്ലെന്നും ഇരുവര്‍ക്കും ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനില്‍ വിശ്വാസമില്ലെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.

'സെന്‍ട്രല്‍ വിസ്‌തയല്ല, ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും നിര്‍മിക്കൂ' : റോബര്‍ട്ട് വദ്ര
'സെന്‍ട്രല്‍ വിസ്‌തയല്ല, ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും നിര്‍മിക്കൂ' : റോബര്‍ട്ട് വദ്ര

By

Published : Jun 20, 2021, 3:24 PM IST

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്‍റെ അലംഭാവമാണ് കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതാണ് കൊവിഡ് നിരക്ക് കുത്തനെ ഉയരാന്‍ കാരണമെന്ന് വദ്ര കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ആറ് ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ വിദേശത്തേക്ക് അയച്ചതിനേയും വദ്ര വിമര്‍ശിച്ചു.

കേന്ദ്രത്തിന്‍റെ അലംഭാവം

"കേന്ദ്രം നിയമസഭ തദ്ദേശ തെരഞ്ഞെടുപ്പുകളുമായി മുന്നോട്ട് പോയി. ആത്മീയ മേളകൾ / റാലികൾ നടക്കാന്‍ അനുവദിച്ചു. 6 ദശലക്ഷം വാക്‌സിനുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചു. അതു കൊണ്ടാണ് രാഹുലും ഞാനും രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാരും വൈറസിനെ നേരിടേണ്ടി വന്നത്, " വദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

Also read: ഇതുവരെ 29.10 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്‌ത പ്രൊജക്‌ടിനല്ല മറിച്ച് ആശുപത്രികൾ, ഐസിയു കിടക്കകൾ, വാക്‌സിനേഷൻ കേന്ദ്രങ്ങൾ, പരിശോധന കേന്ദ്രങ്ങള്‍ എന്നിവ നിർമ്മിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രഹ്‌ളാദ് ജോഷിക്ക് മറുപടി

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വാക്‌സിന്‍ എടുത്തിട്ടില്ലെന്നും ഇരുവര്‍ക്കും ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനില്‍ വിശ്വാസമില്ലെന്ന പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വദ്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിക്ക് കൊവിഡ് ബാധിച്ചതിനാലാണ് വാക്‌സിനേഷൻ എടുക്കാൻ കാത്തിരിക്കേണ്ടിവരുന്നതെന്നും പ്രിയങ്ക ഗാന്ധി ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details